x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി യു​കെ - പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ഡി ​സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു

റോ​മി കു​ര്യാ​ക്കോ​സ്
Published: March 16, 2026 04:48 PM IST | Updated: March 16, 2026 04:48 PM IST

പ​റ​വൂ​ർ: യു​കെ​യി​ലെ പ്ര​വാ​സ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശ​യും മാ​തൃ​ക​യു​മാ​യി​രി​ക്കു​ക​യാ​ണ് ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലൻ​ഡ്സ് ഏ​രി​യ​യും പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റും.

പ​റ​വൂ​രി​ൽ ഭ​വ​ന​ര​ഹി​ത കു​ടും​ബ​ത്തി​നാ​യി ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ ​കൈ​മാ​റി​യ​പ്പോ​ൾ യു ​കെ​യി​ലെ പ്ര​വാ​സ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി എ​ഴു​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു ഭ​വ​ന​മെ​ന്ന ആ ​കു​ടും​ബ​ത്തിന്‍റെ സ്വ​പ്നം സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന അ​റി​ഞ്ഞ ഐഒസി യുകെ - ​പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി അ​റ​ക്ക​ൽ കു​ടും​ബ​ത്തി​ന്‍റെ സാ​ഹ​ച​ര്യം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും പ്ര​തി​പ​ക്ഷ നേ​താ​വിന്‍റെ പു​ന​ർ​ജ്ജ​നി ഭ​വ​ന നി​ർ​മാണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ത്ര​യും വേ​ഗം വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ത്തി​ന് കൈ​മാ​റാ​ൻ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്നേ​ഹ​വീ​ടിന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം ഓ​ഗ​സ്റ്റ് 19ന് ​ഐഒസി യുകെ - കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ൽ​സ​ൺ മാ​ത്യൂ​സ്, കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ന​വാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി.ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു.

 

K-Rail Survey

ഐഒസി ​പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ നി​ന്നും മി​ച്ചം പി​ടി​ച്ചും സു​മ​ന​സു​ക​ളു​ടെ പി​ന്തു​ണ തേ​ടി​യും ബി​രി​യാ​ണി ച​ല​ഞ്ച് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ സം​ഘ​ടി​പ്പി​ച്ചു​മാ​ണ് കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള പ​റ​വൂ​രി​ലെ ആ ​ഭ​വ​ന​ര​ഹി​ത കു​ടു​ബ​ത്തി​ന് നി​ർ​ഭ​യം താ​മ​സി​ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷ​ത്ക​രി​ക്കു​ന്ന​തി​നാ​യു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്.

പീ​റ്റ​ർ​ബോ​റോ​യി​ലെ നാ​ട്ടു​കാ​രു​ടെ​യും ഐഒസി ​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ - അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ​യും ഉ​ത്സാ​ഹ​പൂ​ർണ​മാ​യ പ​ങ്കാ​ളി​ത്ത​വും സ​ഹാ​യ സ​ഹ​ക​ര​ണ​വു​മാ​ണ് ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും സ്വ​പ്ന​വും സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

ഐഒസി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​മ​ൺ ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ഡെ​ന്നി, ട്ര​ഷ​റ​ർ ജെ​നു എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​ബി അ​റ​ക്ക​ൽ, ഡി​നു എ​ബ്ര​ഹാം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നു​ജ് മാ​ത്യു തോ​മ​സ്, സ​ണ്ണി എ​ബ്ര​ഹാം, ജോ​ബി മാ​ത്യു എ​ന്നി​വ​രാ​ണ് ഈ ​സ്വ​പ്ന​പ​ദ്ധ​തി​യു​ടെ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മാ​തൃ​ക​യാ​യി മു​ന്നേ​റു​ന്ന ഐഒസി യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ, പ്ര​വാ​സി​ക​ളു​ടെ സ്‌​നേ​ഹ​വും ക​രു​ത​ലും സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലാ​ണ് എ​ന്നും മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന​തെ​ന്നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ​യും മാ​നു​ഷി​ക​ത​യും പ​ക​ർ​ന്നു​കൊ​ണ്ട് ഇ​നി​യും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും അ​തി​നാ​യി കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യും അ​തി​ന്‍റെ ഭാ​ഗ​മാ​യ യൂ​ണി​റ്റ് - റീ​ജി​യ​ണു​ക​ളും എ​ന്നും ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : IOC UK Peterborough Unit UK

Recent News

Corehub Up