x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ലെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ യു​കെ​യി​ൽ 200 ശ​ത​മാ​നം പി​ഴ; മ​ല​യാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

സജി പുലിക്കാട്ടിൽ
Published: June 20, 2026 05:51 PM IST | Updated: June 20, 2026 05:51 PM IST

ല​ണ്ട​ൻ: പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലെ വ​രു​മാ​നം യു​കെ​യി​ൽ വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ബ്രി​ട്ട​നി​ലെ ടാ​ക്സ് വി​ഭാ​ഗ​മാ​യ എ​ച്ച്എം​ആ​ർ​സി (HM Revenue & Customs) ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​രു​മാ​ന സ്രോ​ത​സു​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

കൃ​ത്യ​സ​മ​യ​ത്ത് നി​കു​തി വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ത്ത​വ​ർ​ക്ക് നി​കു​തി തു​ക​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം തു​ക പി​ഴ​യാ​യി ന​ൽ​കേ​ണ്ടി വ​രും. വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​രു​ത്തു​ന്ന കാ​ല​താ​മ​സ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന രീ​തി​യും അ​നു​സ​രി​ച്ചാ​ണ് പി​ഴ​യു​ടെ തു​ക നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്.

പ്ര​ധാ​ന​മാ​യും മൂ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്.

എ​ച്ച്എം​ആ​ർസി നോ​ട്ടീ​സ് അ​യ​ച്ച ശേ​ഷം

നി​ങ്ങ​ൾ സ്വ​മേ​ധ​യാ ഇ​ന്ത്യ​യി​ലെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും എ​ച്ച്എംആ​ർസി ഇ​ത് ക​ണ്ടെ​ത്തി നി​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യയ്​ക്കു​ക​യും ചെ​യ്താ​ൽ പി​ഴ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ത്ര​മാ​ത്രം സ​ഹ​ക​രി​ച്ചാ​ലും കു​റ​ഞ്ഞ​ത് 100 ശ​ത​മാ​നം പി​ഴ​യെ​ങ്കി​ലും ഈ​ടാ​ക്കാ​ൻ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

സ്വ​മേ​ധ​യാ ഉ​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ

എ​ച്ച്എംആ​ർസി ക​ണ്ടെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നി​കു​തി​ദാ​യ​ക​ൻ സ്വ​ന്തം നി​ല​യി​ൽ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ പി​ഴ​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും.

കൃ​ത്യ​സ​മ​യ​ത്തു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ

അ​ത​ത് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ വി​ദേ​ശ വ​രു​മാ​ന വി​വ​ര​ങ്ങ​ൾ ടാ​ക്സ് റി​ട്ടേ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ യാ​തൊ​രു​വി​ധ പി​ഴ​യും ന​ൽ​കേ​ണ്ടി വ​രി​ല്ല.

മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ കു​രു​ക്ക് മു​റു​കും

വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്താ​ൻ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ പി​ഴ​യു​ടെ ഗ​തി മാ​റു​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​കും​തോ​റും പി​ഴ​യു​ടെ ശ​ത​മാ​ന​വും വ​ർ​ധി​ക്കും.

പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലെ വ​രു​മാ​നം മ​റ​ച്ചു​വെ​ച്ചാ​ൽ അ​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഇ​ത് 200 ശ​ത​മാ​നം വ​രെ പി​ഴ​യി​ലേ​ക്ക് ന​യി​ക്കാം.

യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നാ​ട്ടി​ലെ വ​സ്തു​വ​ക​ക​ളി​ൽ നി​ന്നു​ള്ള വാ​ട​ക, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ, ഓ​ഹ​രി വി​പ​ണി​യി​ലെ ലാ​ഭം തു​ട​ങ്ങി​യ​വ യു​കെ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്.

എ​ച്ച്എംആ​ർസി​ക്ക് ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

നി​ല​വി​ൽ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ അ​ത് ചെ​യ്യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ഉ​പ​ദേ​ശി​ക്കു​ന്നു.

Tags : India UK NRI News

Recent News

Corehub Up