x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു

പി.​പി. ചെ​റി​യാ​ൻ
Published: June 20, 2026 05:08 PM IST | Updated: June 20, 2026 05:08 PM IST

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര​യാ​ണ് പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​ന ക​ർ​മം നി​ർ​വ്വ​ഹി​ച്ച​ത്.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും യുഎ​സ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷ​നും (USICF) സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം കോ​ൺ​സു​ലേ​റ്റി​ന് ന​ൽ​കി​യ ഉ​പ​ഹാ​ര​മാ​ണ് ഈ ​വെ​ങ്ക​ല പ്ര​തി​മ.

1893ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ലോ​ക​മ​ത പാ​ർ​ല​മെ​ന്‍റി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ന​ട​ത്തി​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ്ര​സം​ഗ​ത്തിന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന​താ​ണ് ഈ ​പ്ര​തി​ഷ്ഠാ​പ​നം. ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളും ക​മ്യൂണി​റ്റി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

"സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ലോ​ക​ത്തി​ന് ന​ൽ​കി​യ സേ​വ​ന​ത്തി​ന്‍റെ​യും സാ​ർ​വ​ത്രി​ക സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഇ​ന്നും പ്ര​സ​ക്ത​മാ​ണ്' എ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച അം​ബാ​സ​ഡ​ർ വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര വ്യ​ക്ത​മാ​ക്കി.

ഇന്ത്യയു‌ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചും ഇ​ന്ത്യ -​ യുഎ​സ് പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇന്ത്യൻ സം​സ്കാ​രം അ​മേ​രി​ക്ക​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Tags : Swami Vivekananda Statue Indian Consulate Chicago

Recent News

Corehub Up