x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് 2026: പോ​ർ​ട്സ്മൗ​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ചാ​മ്പ്യ​ന്മാ​ർ


Published: June 20, 2026 05:43 PM IST | Updated: June 20, 2026 05:43 PM IST

ഹോ​ർ​ഷം: യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് 2026 ജൂ​ൺ 13ന് ​സ​സെ​ക്സി​ലെ ഹോ​ർ​ഷ​ത്തി​ലു​ള്ള ദി ​ബ്രി​ഡ്ജ് ലെ​ഷ​ർ സെ​ന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത് (MAP) തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

ക്രോ​ളി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി (CMC) ഒ​ന്നാം റ​ണ്ണ​റ​പ്പും ആ​തി​ഥേ​യ​രാ​യ മ​ല​യാ​ളി ക​​മ്യൂ​ണി​റ്റി ഓ​ഫ് ഹോ​ർ​ഷം (MCH) ര​ണ്ടാം റ​ണ്ണ​റ​പ്പു​മാ​യി. രാ​വി​ലെ ഒമ്പതിന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച ശേ​ഷം കൃ​ത്യം 9.30ന് ​ട്രാ​ക്ക് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ക്മ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ കാ​യി​ക​മേ​ള ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ യു​ക്മ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ അ​റ​യ്ക്കോ​ട്ട്, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ തേ​ജു മാ​ത്യൂ​സ്, മ​റ്റ് റീ​ജി​യ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ട് ട്രാ​ക്കു​ക​ളി​ലും ര​ണ്ട് ഫീ​ൽ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​ത്തോ​ടെ​യും മി​ക​ച്ച സം​ഘാ​ട​ന മി​ക​വോ​ടെ​യും ന​ട​ത്തി. വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് യു​ക്മ ദേ​ശീ​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി സ​ണ്ണി​മോ​ൻ മ​ത്താ​യി​യും റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സും ചേ​ർ​ന്ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്തി​ന് സ​മ്മാ​നി​ച്ചു. റ​ണ്ണ​റ​പ്പ് ട്രോ​ഫി​ക​ൾ യു​ക്മ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ അ​റ​യ്ക്കോ​ട്ടും റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ തേ​ജു മാ​ത്യൂ​സും വി​ത​ര​ണം ചെ​യ്തു.

 

K-Rail Survey K-Rail Survey K-Rail Survey

യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ ബെ​ർ​വി​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​നോ​ൾ​ഡ് മാ​നു​വ​ൽ, അ​ല​ൻ അ​ക്ക​ര, ലി​റ്റോ കോ​രു​ത് , ഡാ​ഫി​നി എ​ൽ​ദോ​സ്, മെ​ബി മാ​ത്യൂ​സ്, ശാ​രി​ക അ​മ്പി​ളി, സു​നോ​ജ് ശ്രീ​നി​വാ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ നി​ന്‍റു രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന്‍റണി തെ​ക്കേ​പ്പ​റ​മ്പി​ൽ, ജി​ബി​ൻ പി. ​ജോ​യ്, അ​ഭി​ലാ​ഷ് ഏ​ബ​ൽ, എ​ൽ​ദോ​സ് എം. ​മാ​ത്യു, ജി​നു, ഷാ​ജി തോ​മ​സ്, അ​സ്ഹ​ർ സ​യ്ത്ത്, ലി​യ തോ​മ​സ്, അ​ലോ​ഷ്യ​സ് അ​ഗ​സ്റ്റി​ൻ, ഹാ​ഷിം കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജോ​സി​ൻ പ​ക​ലോ​മ​റ്റം, ടോ​ജോ രാ​ജു, സ​ജീ​വ് എ​സ്. നാ​യ​ർ, ലി​റ്റ്സി സാം​സ​ൺ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ

കി​ഡ്സ് വി​ഭാ​ഗം

• ജെ​ന്നി​ഫ​ർ ജീ​ൻ (ബ്രൈ​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ)
• നി​വാ​ൻ ഷാ​ജി (ക്രോ​ളി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി)

സ​ബ് ജൂ​നി​യേ​ഴ്സ്

• സാ​റ ഐ​മി ഫി​ലി​പ്പ് (ക്രോ​ളി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി)
• ഇ​വാ​ൻ ഷൈ​ജ​ൻ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)

ജൂ​ണി​യേ​ഴ്സ്

• ഒ​ലി​വി​യ ലി​ന്‍റോ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)
• ഓ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)

സീ​നി​യേ​ഴ്സ്

• ശി​ഖ അ​നി​ൽ​കു​മാ​ർ (ക്രോ​ളി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി)
• അ​ല​ൻ ബി​നോ​യ് കു​ര്യ​ൻ (ബ്രൈ​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ)

അ​ഡ​ൾ​ട്സ്

• നീ​തു ബേ​ബി (ക്രോ​ളി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി)
• സം​ഗീ​ത് സ​ജി (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)

സീ​നി​യ​ർ അ​ഡ​ൾ​ട്സ്

• സി​ന്ധു ലിന്‍റോ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)
• പോ​ൾ ജോ​സ​ഫ് (മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹോ​ർ​ഷം)

സൂ​പ്പ​ർ സീ​നി​യേ​ഴ്സ്

• മി​നി​മോ​ൾ സി​ബി (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)
• സ​ജി തോ​മ​സ് (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത്)

അ​സോ​സി​യേ​ഷ​ൻ പോ​യിന്‍റ് നി​ല

  1. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൗ​ത്ത് (MAP) - 148 പോ​യിന്‍റ്
    2. ക്രോ​ളി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി (CMC) - 127 പോ​യി​ന്‍റ്
    3. മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹോ​ർ​ഷം (MCH) - 78 പോ​യി​ന്‍റ്
    4. ബ്രൈ​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 62 പോ​യി​ന്‍റ്
    5. ക്ല​ബ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹോ​ർ​ഷം - 42 പോ​യി​ന്‍റ്
    6. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​ഡ്ഹി​ൽ സ​റ്‍​റേ - 36 പോ​യി​ന്‍റ്
    7. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്താം​പ്ട​ൺ - 32 പോ​യി​ന്‍റ്
    8. ഹേ​വാ​ർ​ഡ്സ് ഹീ​ത്ത് യൂ​ണൈ​റ്റ​ഡ് ക​ൾ​ച്ച​റ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 30 പോ​യി​ന്‍റ്
    9. ഡാ​ർ​ട്ട്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ - 18 പോ​യി​ന്‍റ്

കാ​യി​ക​മി​ക​വും സൗ​ഹൃ​ദ​വും ഒ​രു​പോ​ലെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് 2026, പ​ങ്കെ​ടു​ത്ത എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ട് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

Tags : Ukma Sports UK

Recent News

Corehub Up