ന്യൂജഴ്സി: മഹാപരിശുദ്ധനായ അഫ്രേം പിതാവിന്റെ ഓർമപ്പെരുന്നാൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യൂജഴ്സിയിലുള്ള സെന്റ് അഫ്രേം കത്തീഡ്രലിൽ വച്ച് ജൂൺ 19,20 (വെള്ളി, ശനി) തീയതികളിൽ ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും കാർമികത്വത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.
ജൂൺ 17 വൈകുന്നേരം 6.30ന് തിരുമേനി, വന്ദ്യ വൈദീകരുടേയും ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ഈ വർഷത്തെ പെരുന്നാളിന്റെ കൊടി ഉയർത്തി. തദനന്തരം സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. ബേസിൽ മത്തായിയുടെ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരുന്നു.
19ന് വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. വിവേക് അലക്സിന്റെ വചന ശുശ്രൂഷയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
20ന് രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥനയും തുടർന്ന് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുർബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്.
അതിന് ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്. ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാ. വർഗീസ് പോൾ കതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. വർഗീസ് പോൾ 845 536 0378, സെക്രട്ടറി ജോബിൻ ഏലിയാസ് 914 479 2931, ട്രഷറർ റോയി പോൾ 914 310 0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Tags : Feast St. Ephrem Cathedral New Jersey USA