കൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ആവേശം ഉള്‍ക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാന്‍ഡായ കിറ്റെക്സ് പുതിയ ലുങ്കി കളക്ഷനുകള്‍ വിപണിയിലിറക്കി.
കിറ്റെക്സ് ഗോള്‍ ലൈന്‍ എന്നപേരിലാണ് ഫുട്ബോള്‍ പ്രമേയമാക്കിയുള്ള പുത്തന്‍ ഡിസൈനുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഫുട്ബോള്‍ പ്രേമികള്‍ക്കായി വ്യത്യസ്തമായൊരു ഫാഷന്‍ അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക ഡിസൈനുകൾ ഒരുക്കിയതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു.
പൂര്‍ണമായും പ്രീമിയം കോട്ടണില്‍ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെയാണ് ലുങ്കികള്‍ തയാറാക്കിയിരിക്കുന്നത്.
എല്ലാ പ്രമുഖ ടെക്സ്റ്റൈല്‍ ഷോപ്പുകളിലും അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്സ് വെബ്സൈറ്റായ www.kitexlifestyle.com-ലും ഇവ ലഭ്യമാണ്.
Tags : Kitex Football Edition Lungies