കോഴിക്കോട്: ലഹരിക്കെതിരേയുള്ള സന്ധിയില്ലാ പോരാട്ടത്തില്‍ അണിചേര്‍ന്ന് പ്രമുഖരുടെ നിര. ഓപ്പറേഷന് തൂഫാന് ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെ തൂഫാന് വാരിയേഴ്സായി മാറി ബാഡ്ജ് ഏറ്റുവാങ്ങി.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കാശ്യപാശ്രമം ആചാര്യന് എം.ആര്. രാജേഷ് തുടങ്ങിയവരാണ് തൂഫാന് വാരിയേഴ്സായത്.
താമരശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ് ഹൗസിലെത്തി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി അദ്ദേഹത്തിന് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു. വിശ്വാസസമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്ത ബിഷപ് എല്ലാ പള്ളികളിലും ലഹരിക്കെതിരായ പോരാട്ടത്തില്‍ തൂഫാന്റെ ഭാഗമാകാനുള്ള സന്ദേശമെത്തിക്കുമെന്നും ഉറപ്പു നല്കി.
സമസ്തയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിയ ആഭ്യന്തരമന്ത്രി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു.
ലഹരിയെന്ന വിപത്തിനെതിരേ നാമൊന്നായി പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മര്‍കസിലെത്തിയാണ് ആഭ്യന്തരമന്ത്രി തൂഫാന് വാരിയര്‍ ബാഡ്ജ് കൈമാറിയത്.
തൂഫാന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്കിയ കാന്തപുരം, വിദ്യാലയങ്ങളിലും വിജ്ഞാന കേന്ദ്രങ്ങളും വഴി ലഹരിക്കെതിരേയുള്ള ശക്തമായ ബോധവത്കരണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയെ അറി
യിച്ചു.
Tags : celebrities join fight alcoholism operation toofan Remesh Chennithala