Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcoholism

Kollam

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ക്ക​ണം:ക​ള​ക്ട​ര്‍

കൊ​ല്ലം: ല​ഹ​രി​ക്കെ​തി​രെ​യു​ള​ള പോ​രാ​ട്ട​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ് ആ​ഹ്വാ​നം ചെ​യ്തു. ഓ​പ്പ​റ​ഷ​ന്‍ തൂ​ഫാ​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ക​മ്മി​റ്റി കൊ​ല്ലം സെ​ന്റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ വി​ദ്യാ​ര്‍​ഥി സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വ​രും ത​ല​മു​റ​യ്ക്കാ​യു​ള​ള ല​ഹ​രി വി​മോ​ച​ന ദൗ​ത്യ​മാ​ണെ​ന്നും അ​തി​ല്‍ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ഉ​ത്ത​വാ​ദി​ത്വ പൂ​ര്‍​ണ​മാ​യ പ​ങ്ക്‌​വ​ഹി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സ​മൂ​ഹ​ത്തി​ല്‍ അ​തി​ഭീ​ക​ര​മാ​യി പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള​ള ന​ട​പ​ടി​ക​ള്‍ സ​മ​ഗ്ര​മാ​യ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ള്‍​ക്ക് വെ​ളി​ച്ച​മാ​യി​ത്തീ​രു​മെ​ന്ന് ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​ര്‍ ജ​ന​റ​ല്‍ മൊ​ണ്‍​സി​ഞ്ഞോ​ര്‍ ഡോ.​ബൈ​ജു ജൂ​ലി​യാ​ന്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ഞ്ജ​ലീ​ന മൈ​ക്കി​ള്‍, രൂ​പ​താ പ്ര​സി​ഡ​ന്റ് യോ​ഹ​ന്നാ​ന്‍ ആ​ന്റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, സു​രേ​ഷ് റി​ച്ചാ​ര്‍​ഡ്, തോ​പ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്റ് സ​തീ​ഷ് കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി
ഷി​ബി ലൂ​ക്കോ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി. ​ഡെ​നീ​ലാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ കു​മാ​രി ആ​ന്‍​മേ​രി സെ​ബി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

District News

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ യു​വ​ത​ല​മു​റ അ​ണി​ചേ​ര​ണം: ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി

ക​ല്ല​ടി​ക്കോ​ട്: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി​യോ​ടൊ​പ്പം എ​ല്ലാ​വ​രും അ​ണി​ചേ​ര​ണ​മെ​ന്നു കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്ക​ണ​മെ​ന്നു ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഡ്വ.​സി. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക​ട്ട​റി കെ.​എം. പോ​ൾ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ഗോ​പി, ട്ര​ഷ​റ​ർ ഡോ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​വി​ത്സ​ൻ, കെ.​എ​സ്. സു​രേ​ഷ്, നൗ​ഫ​ൽ അ​ലി, പി. ​രാ​ജ​ൻ, പെ​രു​മാ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ പ്ര​മു​ഖ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സ​​​ന്ധി​​​യി​​​ല്ലാ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ അ​​​ണി​​​ചേ​​​ര്‍​ന്ന് പ്ര​​​മു​​​ഖ​​​രു​​​ടെ നി​​​ര. ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ ന് പൂ​​​ര്‍​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​മു​​​ഖ​​​ര്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട് സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ടെ തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സാ​​​യി മാ​​​റി ബാ​​​ഡ്ജ് ഏ​​​റ്റു​​​വാ​​​ങ്ങി.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​സ്‌​ലി​യാ​ർ, കാ​​​ശ്യ​​​പാ​​​ശ്ര​​​മം ആ​​​ചാ​​​ര്യ​​​ന്‍ എം.​​​ആ​​​ര്‍. രാ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്‌​​​സാ​​​യ​​​ത്.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​നെ ബി​​​ഷ​​​പ് ഹൗ​​​സി​​​ലെ​​​ത്തി സ​​​ന്ദ​​​ര്‍​ശി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു. വി​​​ശ്വാ​​​സസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്ത ബി​​​ഷ​​​പ് എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​നു​​​ള്ള സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​ക്കു​​​മെ​​​ന്നും ഉ​​​റ​​​പ്പു ന​​​ല്‍​കി.

സ​​​മ​​​സ്ത​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട്ടെ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍​ക്ക് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു.

ല​​​ഹ​​​രി​​​യെ​​​ന്ന വി​​​പ​​​ത്തി​​​നെ​​​തി​​​രേ നാ​​​മൊ​​​ന്നാ​​​യി പോ​​​രാ​​​ടേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ത​​​ങ്ങ​​​ള്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി​​​യാ​​​യ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌ലി​​​യാ​​​ര്‍​ക്ക് മ​​​ര്‍​ക​​​സി​​​ലെ​​​ത്തി​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് കൈ​​​മാ​​​റി​​​യ​​​ത്.

തൂ​​​ഫാ​​​ന് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പ് ന​​​ല്‍​കി​​​യ കാ​​​ന്ത​​​പു​​​രം, വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും വ​​​ഴി ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​
യി​​​ച്ചു.

District News

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്കര​ണം

ആ​ല​ക്കോ​ട്: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ള​ർ ഹാ​ൻ​ഡ്‌​സ് കാ​ൻ​വാ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടാം ജീ​വി​തം ക​ള​റാ​ക്കാം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വി​വി​ധ നി​റ​ങ്ങ​ൾ കൈ​ക​ളി​ലാ​ക്കി ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കാ​ൻ​വാ​സി​ൽ കൈ​ക​ൾ പ​തി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ,വ​ത്സ​മ്മ വാ​ണി​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗം ലി​ജി മാ​ത്യു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​അ​ൽ​ത്താ​ഫ് റ​ഹ്‌​മാ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​ഇ.​വി. സീ​മി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, എ​സ്.​ആ​ർ. ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രി​യു​ടെ വ്യാ​പ​നം ത​ട​യാ​ൻ കു​ടും​ബങ്ങ​ൾ​ക്ക് ക​ഴി​യ​ണം: മ​ന്ത്രി

ചാ​ല​ക്കു​ടി: ല​ഹ​രി​യു​ടെ വ്യാ​പ​നം ത​ട​യാ​ൻ കു​ടു​ംബ​ബന്ധ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് സ്പോ​ർ​ട്സ് യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നി​ഷ് പ്ര​സ്താ​വി​ച്ചു. ഫോ​റോ​ന കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി കു​ടും​ബ​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ന​ട​ത്തി​യ കു​ടും​ബ​കൂ​ട്ടാ​യ്മ നേ​തൃ​ത്വ​സം​ഗ​മം ഉ​ദ്​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ​ അധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.കേ​ന്ദ്ര​സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രീ​ജോ പാ​റ​ക്ക​ൽ, രൂ​പ​ത കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ക്സ​ൺ ന​ട്ടേ​ക്കാ​ട​ൻ, ഇ​ട​വ​ക ട്ര​സ്റ്റി മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സി കോ​ട്ടേ​ക്കാ​ര​ൻ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യ് ജെ ​ക​ള​ത്തി​ങ്ക​ൽ, സെ​ക്ര​ട്ട​റി ടി.പി. സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റ​വ.​ഡോ.​ഫാ.​അ​ഗ​സ്റ്റി​ൻ ക​ല്ലേ​ലി സെ​മി​നാ​ർ ന​യി​ച്ചു. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽഎ ​സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി ദി​വ്യ​ബ​ലി​ക്ക്. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ​വി​ൽ​സ​ൺ ഈ​ര​ത്ത​റ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

District News

ല​ഹ​രി​ക്കെ​തി​രെ സം​ഘ​ടി​ത ജ​ന​മു​ന്നേ​റ്റം അ​നി​വാ​ര്യം: ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി

കൊ​ല്ലം: കേ​ര​ള സ​മൂ​ഹ​ത്തെ ശി​ഥി​ല​മാ​ക്കു​ന്ന വ​ൻ​ശ​ക്തി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രെ സം​ഘ​ടി​ത ജ​ന​മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആന്‍റണി മു​ല്ല​ശേ​രി.

ല​ഹ​രി വി​രു​ദ്ധ ഞാ​യ​ർ ആ​ച​ര​ണത്തിൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യ​വും മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളും ന​മ്മ​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും അ​പ​ക​ടകരമായി പി​ടി​കൂ​ടി​യി​രി​ക്കു​കയാണ്. വീ​ടു​ക​ൾ ക​ല​ഹ​ത്തി​ന്‍റെ​യും പീ​ഡ​ന​ങ്ങ​ളു​ടെ​യും കൊ​ല​ക​ളു​ടെ​യും കേ​ന്ദ്ര​ങ്ങ​ൾ ആ​യി മാ​റു​ന്ന ദു​ര​ന്ത​ത്തി​നാ​ണ് നാം ​സാ​ക്ഷി​ക​ളാ​കു​ന്ന​ത്.

ല​ഹ​രി വി​പ​ത്തു​ക​ൾ​ക്കെ​തി​രെ​യു​ള്ള സ​ഭാ​മ​ക്ക​ളു​ടെ മൗ​നം പാ​പ​മാ​ണെ​ന്ന കാ​ര്യം വി​സ്മ​രി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മപ്പെ​ടു​ത്തി. മാ​ര​ക​ രാ​സ​ല​ഹ​രി​യു​ടെ കെ​ണി​യി​ൽ നി​ന്ന് യു​വ​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കാ​ൻ സ​ഭാ കൂ​ട്ടാ​യ്മ​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി​ക​ൾ ഉ​പേ​ക്ഷി​ച്ച് വി​ശ്വാ​സ​വും മൂ​ല്യ​ങ്ങ​ളും പ​രി​പോ​ഷി​പ്പി​ക്കു​ന്ന ഉ​ത്ത​മ ജീ​വി​തം ന​യി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ത​യാറാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു.

ക്രൈ​സ്ത​വ ജീ​വി​ത സാ​ക്ഷ്യ​ത്തി​ലൂ​ടെ​യും പോ​രാ​ട്ട​ങ്ങ​ളി​ലൂടെ​യും വി​ശ്വാ​സ സ​മൂ​ഹം ല​ഹ​രി വി​രു​ദ്ധ സ​മൂ​ഹ സൃ​ഷ്ടി​യു​ടെ മു​ന്ന​ണി പോ​രാ​ളി​ക​ൾ ആ​ക​ണ​മെ​ന്ന് ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.

ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലു​ട​നീ​ളം ദി​വ്യ​ബ​ലി, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, ല​ഹ​രി വി​മോ​ച​ന ദീ​പം തെ​ളി​ക്ക​ൽ എ​ന്നി​വ​യും ന​ട​ത്തി.

ദി​നാ​ച​ര​ണ​ത്തിന്‍റെ രൂ​പ​ത​ത​ല പ​രി​പാ​ടി​ക​ൾ മ​ങ്ങാ​ട് ഹോ​ളി ക്രോ​സ് പ​ള്ളി​യി​ൽ മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് യോ​ഹ​ന്നാ​ൻ ആ​ന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഫാ. ബി​ജു പ​ത്രോ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.ജെ. ഡി​ക്രൂ​സ്, സി​സ്റ്റ​ർ ജ്യോ​തി, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ മേ​ഴ്സി യേ​ശു​ദാ​സ്, ബി. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up