x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്കര​ണം


Published: June 15, 2026 06:52 AM IST | Updated: June 15, 2026 06:52 AM IST

ആ​ല​ക്കോ​ട്: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ള​ർ ഹാ​ൻ​ഡ്‌​സ് കാ​ൻ​വാ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടാം ജീ​വി​തം ക​ള​റാ​ക്കാം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വി​വി​ധ നി​റ​ങ്ങ​ൾ കൈ​ക​ളി​ലാ​ക്കി ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കാ​ൻ​വാ​സി​ൽ കൈ​ക​ൾ പ​തി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ,വ​ത്സ​മ്മ വാ​ണി​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗം ലി​ജി മാ​ത്യു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​അ​ൽ​ത്താ​ഫ് റ​ഹ്‌​മാ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​ഇ.​വി. സീ​മി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, എ​സ്.​ആ​ർ. ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Awareness against alcoholism

Recent News

Corehub Up