കൊല്ലം രൂപത കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി സദസിന്റെ രൂപതാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് നിര്‍വഹിക്കുന്നു.
കൊല്ലം: ലഹരിക്കെതിരെയുളള പോരാട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം വിദ്യാര്‍ഥികളും അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് ആഹ്വാനം ചെയ്തു. ഓപ്പറഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ കമ്മിറ്റി കൊല്ലം സെന്റ് ജോസഫ് ജിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
ഓപ്പറേഷന് തൂഫാന് വരും തലമുറയ്ക്കായുളള ലഹരി വിമോചന ദൗത്യമാണെന്നും അതില്‍ അധ്യാപകരും മാതാപിതാക്കളും ഉത്തവാദിത്വ പൂര്‍ണമായ പങ്ക്വഹിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. സമൂഹത്തില്‍ അതിഭീകരമായി പിടിമുറുക്കിയിരിക്കുന്ന മയക്കുമരുന്നു സംഘങ്ങള്ക്കെതിരേയുളള നടപടികള്‍ സമഗ്രമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വെളിച്ചമായിത്തീരുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
മദ്യവിരുദ്ധ കമ്മീഷന് ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി അധ്യക്ഷത വഹിച്ചു. വികാര്‍ ജനറല്‍ മൊണ്‍സിഞ്ഞോര്‍ ഡോ.ബൈജു ജൂലിയാന് ലഹരിവിരുദ്ധ സന്ദേശം നല്കി.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഞ്ജലീന മൈക്കിള്‍, രൂപതാ പ്രസിഡന്റ് യോഹന്നാന് ആന്റണി, സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സുരേഷ് റിച്ചാര്‍ഡ്, തോപ്പില്‍ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സതീഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി
ഷിബി ലൂക്കോസ്, അധ്യാപക പ്രതിനിധി സി. ഡെനീലാ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ലീഡര്‍ കുമാരി ആന്മേരി സെബി ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
Tags : Nattuvishesham Local News Students alcoholism