പാലാ: അന്താരഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് പരിപാടിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മാണി.സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ദിയാ ബിനു അധ്യക്ഷയായിരുന്നു.
കോട്ടയം ഡെപ്യുട്ടി കളക്ടര്‍ രമ്യ എസ്. നമ്പൂതിരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാലാ ഡിവൈഎസ്പി കെ. സദന്, പാലാ ഡിഡിഇസി സത്യപാലന്, കോട്ടയം ഡിഎംഒ ജി. മനോജ്, പാലാ എക്സൈസ് സര്‍ക്കിള്‍ വിജയകുമാര്‍, പ്രിന്‍സിപ്പല്‍ ഫാ. റെജി തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : The nation alcoholism Nattuvishesham District news