ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആറാംതവണയാണ് ജനറല്സെക്രട്ടറിയാകുന്നത്. എന്‍. വി അയ്പ്പന്‍ പിള്ളയെ വീണ്ടും ട്രഷററായും തെരഞ്ഞടുത്തു. ഡയറക്ടര്‍ബോര്‍ഡിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു.
ജി.സുകുമാരന്‍ നായര്‍(ചങ്ങനാശേരി), എന്‍.വി. അയ്യപ്പന്‍പിള്ള(കരുനാഗപ്പള്ളി), ചിതറ എസ്.രാധാകൃഷ്ണന്‍നായര്‍(ചടയമംഗലം), വി.എ. ബാബുരാജ് (നെടുമങ്ങാട്), ജി. തങ്കപ്പന്‍പിള്ള(കൊട്ടാരക്കര), പി.എന്‍.സുകുമാരപ്പണിക്കര്‍(ചെങ്ങന്നൂര്‍), കെ.ശ്രീകുമാര്‍(കുന്നത്തുനാട്), ആര്.മോഹന്‍കുമാര്‍(തിരുവല്ല), വി.ആര്.കെ. ബാബു(കുന്നത്തൂര്‍) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.
Tags : Sukumaran Nair General Secretary NSS