x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍എസ്എസിന് 175 കോടിയുടെ ബജറ്റ്


Published: June 20, 2026 11:52 PM IST | Updated: June 20, 2026 11:52 PM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ലും പു​​​തി​​​യ​​​വ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണം വേ​​​ണ​​​മെ​​​ന്ന് പെ​​​രു​​​ന്ന​​​യി​​​ല്‍ ന​​​ട​​​ന്ന നാ​​​യ​​​ര്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കൂ​​​ടു​​​ത​​​ല്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും ബാ​​​റു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന് വ​​​രു​​​മാ​​​നം കൂ​​​ടു​​​മെ​​​ങ്കി​​​ലും അ​​​ത് മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി​​​യെയും ഭാ​​​വി​​​ത​​​ല​​​മു​​റ​​യെയും ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യത്തിൽ ജാ​​​ഗ്ര​​​താ​​​പൂ​​​ര്‍വം പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.175 കോ​​​ടി​​​യു​​​ടെ വ​​​ര​​​വും അ​​​ത്ര​​​യും രൂ​​​പ ചെ​​​ല​​​വും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന 2026-27 ലെ ​​​ബ​​​ജ​​​റ്റ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

20 കോ​​​ടി രൂ​​​പ അ​​​ട​​​ങ്ക​​​ല്‍ തു​​​ക​​​യു​​​ള്ള പു​​​തി​​​യ എ​​​ന്‍എ​​​സ്എ​​​സ് ഹെ​​​ഡ് ഓ​​​ഫീ​​​സ് ബ്ലോ​​​ക്കി​​​ന്‍റെ നി​​​ര്‍മാണം പെ​​​രു​​​ന്ന​​​യി​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ക​​​യാ​​​ണെ​​​ന്നും ബ​​​ജ​​​റ്റി​​​ല്‍ പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്നു.

പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം. ശ​​​ശി​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​സം​​​ഗീ​​​ത് കു​​​മാ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി കെ.​​​ബി. ജ​​​ഗ​​​ദീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : NSS budget

Recent News

Corehub Up