x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നികുതിയിളവിൽ അഴിമതിയെന്ന് ആരോപണം; പ്രതിപക്ഷത്തിന് മറുപടിയുമായി മ​ന്ത്രി എം. ​ലി​ജു


Published: June 20, 2026 06:31 PM IST | Updated: June 20, 2026 06:57 PM IST

ആ​ല​പ്പു​ഴ: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി മ​ന്ത്രി എം. ​ലി​ജു. വി​ഷ​യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് ന​യ​പ​ര​മാ​യ യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ല. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​പ​ണി​യി​ൽ വി​ൽ​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ 2010-ൽ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ചെ​ങ്കി​ലും ന​യ​പ​ര​മാ​യ വ്യ​ക്ത​ത വ​ന്ന​ത് 2023-ലെ ​മ​ദ്യ​ന​യ​ത്തി​ലൂ​ടെ​യാ​ണ്. എ​ന്നാ​ൽ കു​റ​ഞ്ഞ നി​കു​തി വേ​ണ​മെ​ന്ന മ​ദ്യ​ക്ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ച​ർ​ച്ച​ക​ൾ കാ​ര​ണം ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​യി.

പോ​യി​ന്‍റ് അ​ഞ്ച് ശ​ത​മാ​നം മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ​യു​ള്ള വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​മാ​യി ക്ലാ​സി​ഫൈ ചെ​യ്ത​ത് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ്. അ​തി​നു​ശേ​ഷം 2025ല്‍ ​മ​റ്റൊ​രു ഭേ​ദ​ഗ​തി​യും വ​രു​ത്തി. അ​തേ എ​ല്‍​ഡി​എ​ഫി​ലെ നേ​താ​ക്ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ന് പി​ന്നി​ലെ സാം​ഗ​ത്യ​മെ​ന്താ​ണെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു.

ജ​വാ​ൻ റ​മ്മി​ന്‍റെ നി​ർ​മാ​ണം കു​റ​ഞ്ഞ​ത് പൂ​ർ​ണ​മാ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഫ​ല​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് ഡി​സ്റ്റി​ല​റീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​ത്. മ​ദ്യം കു​പ്പി​യി​ലാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് കു​പ്പി​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ് ഉ​ത്പാ​ദ​നം ത​ട​സ​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം.

എ​ന്നാ​ൽ ഈ ​പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് മാ​നേ​ജ്‌​മെ​ന്‍റ് സ​ർ​ക്കാ​രി​നെ മു​ൻ​കൂ​ട്ടി കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചി​ല്ലെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഉ​ത്പാ​ദ​ന രം​ഗ​ത്തെ പാ​ക​പ്പി​ഴ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : low alcohol liquor tax m.liju

Recent News

Corehub Up