x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി ബാ​ധി​ച്ച് മൂ​ന്ന് മ​ര​ണം; 13 പേ​ർ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു


Published: June 20, 2026 07:23 PM IST | Updated: June 20, 2026 07:23 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി വ്യാ​പ​നം അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം പ​നി ബാ​ധി​ച്ച് മൂ​ന്ന് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് അ​ടി​യ​ന്ത​ര രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ഹൈ​പ​വ​ർ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം 13,187 പേ​രാ​ണ് പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. അ​തേ​സ​മ​യം 13 പേ​ർ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്.

എ​ബോ​ള ബാ​ധി​ച്ചെ​ന്ന് സം​ശ​യി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി​ക്ക് രോ​ഗ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു.

Tags : shigella fever k. muraleedharan

Recent News

Corehub Up