x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗ​ങ്ങ​ൾ ഒ​ളി​ച്ചു​വെ​ക്കി​ല്ല; പ​ര​മാ​വ​ധി പേ​രെ സു​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ


Published: June 20, 2026 07:38 PM IST | Updated: June 20, 2026 07:38 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വി​വ​ര​ങ്ങ​ൾ ഒ​ളി​ച്ചു​വെ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. പ​ര​മാ​വ​ധി രോ​ഗ​ബാ​ധി​ത​രെ സു​ഖ​പ്പെ​ടു​ത്തി​യെ​ന്ന ക്രെ​ഡി​റ്റാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ഴി​ക്കോ​ട് നി​പ പ്ര​തി​രോ​ധ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ മു​ത​ൽ ക്ലീ​നിം​ഗ് സ്റ്റാ​ഫ് വ​രെ​യു​ള്ള​വ​ർ ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ സ​ഹ​ക​ര​ണം എ​ല്ലാ മേ​ഖ​ല​യി​ലും തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

വ​യ​നാ​ട് നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളി​ൽ ഷി​ഗെ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​നാ​യി ഡ്രൈ​ഡേ ആ​ച​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും, വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന് ത​ന്നെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : infectious diseases high power committee K. Muraleedharan

Recent News

Corehub Up