Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vienna

ബോം​ബ് ഭീ​ഷ​ണി; വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യ ടെ​ൽ അ​വീ​വി​ൽ​നി​ന്ന് ഓ​സ്ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ബ​ൾ​ഗേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ഫി​യ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 57 പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​എ​സ് 82 എ​ന്ന എ​യ​ർ​ബ​സ് എ320 ​വി​മാ​ന​ത്തി​നാ​ണ് ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 51 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​യ​ന്ന​യി​ലേ​ക്ക് യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ റൊ​മാ​നി​യ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ബോം​ബ് ഭീ​ഷ​ണി സി​ഗ്ന​ൽ ല​ഭി​ച്ച​തെ​ന്ന് ഓ​സ്ട്രി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വി​മാ​നം സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. വി​മാ​നം നി​ല​ത്തി​റ​ങ്ങു​ന്ന​തു​വ​രെ വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം അ​ക​മ്പ​ടി ന​ൽ​കി. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി​യ​ശേ​ഷം വി​മാ​ന​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. 

NRI

ഓ​സ്ട്രി​യ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന് ഇ​ട​വ​ക സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്നു

വി​യ​ന്ന: പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ ഓ​ര്‍​ഡി​ന​റി​യാ​റ്റി​ന്‍റെ കീ​ഴി​ല്‍ വി​യ​ന്ന അ​തി​രൂ​പ​ത​യ്ക്കു​ള്ളി​ല്‍ ക്നാ​നാ​യ ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ള്‍​ക്കാ​യി പു​തി​യ ഇ​ട​വ​ക സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു.

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഓ​സ്ട്രി​യാ​യി​ലെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് 2025ലെ ​ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ വി​യ​ന്ന​യി​ല്‍ ല​ഭി​ച്ച പു​തി​യ ഇ​ട​വ​ക സം​വി​ധാ​നം ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ഓ​സ്ട്രി​യ​യി​ലെ കു​ടി​യേ​റ്റ​ച​രി​ത്ര​ത്തി​ലെ പ്രാ​ധാ​ന്യ​മു​ള്ള നാ​ഴി​ക​ക്ക​ല്ലാ​യി.

വി​യ​ന്ന അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​രി​ത്തൂ​സും ഓ​സ്ട്രി​യാ​യി​ലെ പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ ഓ​ര്‍​ഡി​ന​റി​യേ​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷേ​ണ്‍​ബ്ര​ണ്‍ ന​ല്‍​കി​യ അ​നു​മ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഇ​ട​വ​ക സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​ത്.

 

NRI

പൂ​വ​ത്തി​നാ​ല്‍ ഏ​ലി​യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

വി​യ​ന്ന: കോ​ട്ട​യം കു​ര്യ​നാ​ട് പൂ​വ​ത്തി​നാ​ല്‍ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. ക​ള​ത്തൂ​ര്‍ മൂ​ന്നു​തൊ​ട്ടി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. വി​യ​ന്ന മ​ല​യാ​ളി​യാ​യ റാ​ണി സി​റോ​ഷ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ (പ്രോ​സി ഗ്രൂ​പ്പ്) മാ​താ​വാ​ണ്.

പ​രേ​ത​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കു​ര്യ​നാ​ടു​ള്ള പൂ​വ​ത്തി​നാ​ല്‍ ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മോ​നി​പ്പ​ള്ളി ചീ​ങ്ക​ല്ലേ​ല്‍ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും.

മ​ക്ക​ള്‍: പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ (ദു​ബാ​യി), സി. ​ജി​സ്മി എ​ഫ്സി​സി (മു​ട്ടു​ചി​റ), ഡോ. ​സി. ആ​ന്‍​സ്ലെ​റ്റ് ഡി​എം (ബി​ഹാ​ര്‍), ലൈ​സ (ഓ​സ്‌​ട്രേ​ലി​യ), ഫാ. ​ഇ​മ്മാ​നു​വ​ല്‍ പൂ​വ​ത്തി​നാ​ല്‍ (മ​നു) സി​എം​ഐ (അ​മേ​രി​ക്ക), റാ​ണി സി​റോ​ഷ് (വി​യ​ന്ന, ഓ​സ്ട്രി​യ), റീ​ന ഐ​പി​എ​സ്ആ​ർ (കോ​ട്ട​യം), റെ​ന്‍​സി ടീ​ച്ച​ര്‍ (എ​സ്ജി​എ​ച്ച്എ​സ്എ​സ് വാ​ഴ​ത്തോ​പ്പ്), റെ​ജീ​ന (അ​മേ​രി​ക്ക), റെ​നി​മോ​ള്‍ (ഓ​സ്ട്രേ​ലി​യ).

മ​രു​മ​ക്ക​ള്‍: മി​നി​മോ​ള്‍ പാ​ക്ക​ത്തു​കു​ന്നേ​ല്‍ (ദു​ബാ​യി), ടോ​മി വ​ട​ക്കേ​ട​ത്ത് (ഓ​സ്‌​ട്രേ​ലി​യ), സി​റോ​ഷ് ജോ​ര്‍​ജ് പ​ള്ളി​ക്കു​ന്നേ​ല്‍ (ഓ​സ്ട്രി​യ), സി​ജോ കി​ഴ​ക്കേ​പ​റ​മ്പി​ല്‍ (ആ​ല​പ്പു​ഴ), സു​ബി​ന്‍ അ​ഞ്ചു​ക​ണ്ട​ത്തി​ല്‍ (മു​രി​ക്കാ​ശേ​രി), മോ​ജോ പാ​റോ​ക്കാ​ര​ന്‍ (അ​മേ​രി​ക്ക), ജോ​ഹാ​ന്‍​സ് തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍ (ഓ​സ്ട്രേ​ലി​യ).

Latest News

Corehub Up