Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldCup2026 Sports

ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ടം: പ്ര​മു​ഖ താ​ര​ങ്ങ​ളു​മാ​യി ബ്ര​സീ​ൽ കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു​ള്ള 26 അം​ഗ ക​രു​ത്തു​റ്റ ടീ​മി​നെ ബ്ര​സീ​ൽ പ്ര​ഖ്യാ​പി​ച്ചു. റ​യ​ൽ മാ​ഡ്രി​ഡ് വിം​ഗ് ഫോ​ർ​വേ​ഡ് വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, ബാ​ഴ്സ​ലോ​ണ താ​രം റാ​ഫി​ഞ്ഞ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന പ്ര​മു​ഖ താ​ര​നി​ര​യെ​യാ​ണ് പ​രി​ശീ​ല​ക​ൻ കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​ബ്ര​സീ​ൽ പോ​രാ​ട്ടം.

സെ​പ്റ്റം​ബ​ർ 25, 29 തീ​യ​തി​ക​ളി​ൽ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ബ്ര​സീ​ലി​യ​ൻ സം​ഘം സെ​പ്റ്റം​ബ​ർ 30-ന് ​കോ​ൽ​ക്ക​ത്ത​യി​ലെ​ത്തു​ക. എ​ന്ദ്രി​ക്, ആ​ന്ദ്രെ സാ​ന്‍റോ​സ്, മാ​ർ​ത​ക്വി​ന്യ​സ്, ഗാ​ബ്രി​യേ​ൽ, ബ്രൂ​ണോ ഗ്വി​മാ​റെ​സ് തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​ങ്ങ​ളും ബ്ര​സീ​ൽ നി​ര​യി​ലു​ണ്ട്.

ബ്ര​സീ​ലി​ന് പു​റ​മേ പ​നാ​മ, യു​റു​ഗ്വേ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി സ്റ്റേ​ഡി​യ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ബ്ര​സീ​ലി​യ​ൻ പ്ര​തി​നി​ധി സം​ഘം സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലെ പു​ൽ​മൈ​താ​ന​ത്തി​ന്‍റെ നി​ല​വാ​ര​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Sports

ബെ​ല്‍​ജി​യ​ത്തെ 2 -1 ന് ​കീ​ഴ​ട​ക്കി സ്‌​പെ​യ്ന്‍; സെ​മി​യി​ൽ ഫ്രാ​ൻ​സി​നെ നേ​രി​ടും

ലോ​സ് ആഞ്ചലസ്‌: ബെ​ല്‍​ജി​യ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് സ്‌​പെ​യ്ന്‍ സെ​മി​യി​ലേ​ക്ക്. ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ സെ​മി ഫൈ​നലി​ല്‍ സ്‌​പെ​യ്നും ഫ്രാ​ന്‍​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഫാ​ബി​യ​ന്‍ റൂ​യി​സ്, മി​കേ​ല്‍ മെ​റീ​നോ എ​ന്നി​വ​രാ​ണ് സ്‌​പെ​യ്‌​നി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ചാ​ര്‍​ള​സ് ഡി ​കെ​റ്റെ​ലെ​യ​റു​ടെ വ​ക​യാ​യി​രു​ന്നു ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഏ​ക ഗോ​ള്‍. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി​യി​രു​ന്നു.

30-ാം മി​നി​റ്റി​ല്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ഫാ​ബി​യ​ന്‍ റൂ​യി​സി​ലൂ​ടെ​യാ​ണ് സ്‌​പെ​യി​ന്‍ ലീ​ഡ് നേ​ടി​യ​ത്. പെ​ഡ്രി​ക്ക് പ​ക​രം ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​ടം​പി​ടി​ച്ച റൂ​യി​സ് ത​നി​ക്ക് ല​ഭി​ച്ച അ​വ​സ​രം കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. 40-ാം മി​നി​റ്റി​ല്‍ ടി​മോ​ത്തി കാ​സ്റ്റ​ഗ്‌​നെ ന​ല്‍​കി​യ മ​നോ​ഹ​ര​മാ​യ ക്രോ​സി​ന് ത​ല​വെ​ച്ചു​കൊ​ണ്ട് ചാ​ള്‍​സ് ഡി ​കെ​റ്റെ​ലെ​യ​ര്‍ ബെ​ല്‍​ജി​യ​ത്തി​നാ​യി സ​മ​നി​ല ഗോ​ള്‍ നേ​ടി. ഇ​തോ​ടെ, ലോ​ക​ക​പ്പു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ത്ത് മ​ണി​ക്കൂ​റി​ല​ധി​കം ഗോ​ളു​ക​ള്‍ വ​ഴ​ങ്ങാ​തെ സ്‌​പെ​യി​ന്‍ കാ​ത്തു​സൂ​ക്ഷി​ച്ച ഗി​ന്ന​സ് ലോ​ക റി​ക്കാ​ര്‍​ഡി​നാ​ണ് ബെ​ല്‍​ജി​യം വി​രാ​മ​മി​ട്ട​ത്. ആ​ദ്യ പ​കു​തി ഇ​തോ​ടെ 1-1 എ​ന്ന നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.

മ​ത്സ​രം എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ളു​മെ​ന്ന് ക​രു​തി​യ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ സ്‌​പെ​യി​നി​ന്‍റെ പാ​വ് കു​ബാ​ര്‍​സി തൊ​ടു​ത്ത ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഗോ​ള്‍​കീ​പ്പ​ര്‍ സെ​ന്നെ ലാ​മെ​ന്‍​സ് ത​ടു​ത്തെ​ങ്കി​ലും വ​ഴു​തി​മാ​റി​യ പ​ന്ത് കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി​യ മെ​റീ​നോ അ​നാ​യാ​സം വ​ല​യി​ലാ​ക്കി. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ല്‍ ഇ​റ​ങ്ങി ര​ണ്ട് മി​നി​റ്റ് തി​ക​യും മു​ന്‍​പേ​യാ​ണ് മൈ​ക്ക​ല്‍ മെ​റീ​നോ സ്‌​പെ​യി​നി​നാ​യി ഈ ​അ​തി​നി​ര്‍​ണാ​യ​ക ഗോ​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Sports

എം​ബാ​പ്പെ​യും ഡെം​ബ​ല്ലെ​യും തി​ള​ങ്ങി, മൊ​റോ​ക്കോ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് സെ​മി​ഫൈ​ന​ലി​ൽ

ബോ​സ്റ്റ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ൻ​സ് സെ​മി​ഫൈ​ന​ലി​ലേ​ക്ക്. ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്രാ​ൻ​സ് വി​ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി മു​ത​ലാ​ക്കാ​ൻ എം​ബാ​പ്പെ​യ്ക്ക് സാ​ധി​ച്ചി​ല്ല. മൊ​റോ​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ യാ​സി​ൻ ബോ​ണോ​യു​ടെ മി​ക​ച്ച സേ​വു​ക​ളും ആ​ദ്യ പ​കു​തി​യി​ൽ ശ്ര​ദ്ധ നേ​ടി.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ പൂ​ർ​ണ​മാ​യും ഫ്രാ​ൻ​സ് ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു. 60-ാം മി​നി​റ്റി​ൽ കി​ലി​യ​ൻ എം​ബാ​പ്പെ ഫ്രാ​ൻ​സി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി. 66-ാം മി​നി​റ്റി​ൽ ഉ​സ്മാ​ൻ ഡെം​ബെ​ലെ അ​ടി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു ലോ-​ഷോ​ട്ട് ഗോ​ൾ കൂ​ടി പി​റ​ന്ന​തോ​ടെ ഫ്രാ​ൻ​സ് വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു.

 

Latest News

Corehub Up