Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി എ.പത്മകുമാറിനെ സിപിഎമ്മിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില് നിന്നും നീക്കി. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.
സ്വര്ണക്കൊള്ളയില് സിപിഎമ്മിനെതിരെ പ്രതിപക്ഷം ആവര്ത്തിച്ച് ആരോപണങ്ങള് ഉന്നയിച്ചിട്ടും പത്മകുമാറിനെ പാർട്ടി സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനിടെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില് നിന്ന് നീക്കിയിരിക്കുന്നത്.
പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്നും വിവരങ്ങളിൽ നിന്നും ഇദ്ദേഹത്തെ അകറ്റി നിർത്താനാണ് ഈ നീക്കമെന്നാണ് സൂചന. ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പത്തിലെയും സ്വർണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.
അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണക്കൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി.
അതേസമയം, കോടതി വളപ്പിൽ പത്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. ദൈവതൃല്യൻ ആരാണെന്നും കടകംപള്ളി സുരേന്ദ്രൻ ആണോയെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.
Kerala
കൊല്ലം: ശബരിമല സ്വർണ കൊള്ള കേസില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്സ് കോടതി തള്ളി.
കേസില് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് വിജിലന്സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സ്വര്ണപ്പാളികള് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതിലും, രേഖകളില് ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില് പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില് പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര് 20 നാണ് കട്ടിളപ്പാളിയിലെ സ്വര്ണം കവര്ന്ന കേസില് പത്മകുമാര് അറസ്റ്റിലാവുന്നത്.
ദ്വാരപാലക ശില്പകേസിലും പത്മകുമാര് റിമാന്ഡിലാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള് കൈമാറിയതില് ദേവസ്വം ബോര്ഡിലെ എല്ലാ അംഗങ്ങള്ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്ജിയില് പത്മകുമാർ വ്യക്തമാക്കിയിരുന്നത്.
മിനിറ്റ്സില് ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ആദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരിഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘമാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തില് മണിക്കൂറുകള് ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്തത്. പത്മകുമാറിനെ ഉടൻ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്.
ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്ണം കവര്ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് പത്മകുമാർ ആയിരുന്നു. കേസില് എട്ടാം പ്രതിയായി പത്മകുമാര് അധ്യക്ഷനായ 2019ലെ ബോര്ഡിനെ പ്രതി ചേര്ത്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്. മുരാരി ബാബു മുതല് എന്. വാസു വരെയുള്ള പ്രതികള് പത്മകുമാറിനെതിരെ മൊഴി നല്കിയിട്ടുണ്ടെന്നാണ് വിവരം.
പത്മകുമാര് പറഞ്ഞിട്ടാണ് സ്വര്ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്.
അതേസമയം സ്വർണമോഷണ കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടത്.