Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Achieves

കു​സാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ: ബ്രി​ല്ല്യ​ന്‍റി​ന് മി​ക​ച്ച നേ​ട്ടം

കോ​​ട്ട​​യം: കൊ​​ച്ചി ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല യു​​ജി/​​പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് ന​​ട​​ത്തി​​യ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ പാ​​ലാ ബ്രി​​ല്ല്യ​​ന്‍റി​​ന് അ​​ഭി​​മാ​​ന നേ​​ട്ടം.

ബി​​ടെ​​ക് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​ഖി​​ലേ​​ന്ത്യ പ​​രീ​​ക്ഷ​​യി​​ൽ ആ​​ദ്യ 10 റാ​​ങ്കും ബ്രി​​ല്ല്യ​​ന്‍റി​​നാ​​ണ്. എം​​എ​​സ്‌​​സി ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഫി​​സി​​ക്സ്, കെ​​മ​​സ്ട്രി, മാ​​ത്സ്, ഫോ​​ട്ടോ​​ണി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് ഡേ​​റ്റാ സ​​യ​​ൻ​​സ്, ബ​​യോ​​ള​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളി​​ൽ ആ​​ദ്യ റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി ബ്രി​​ല്ല്യ​​ന്‍റ് മി​​ക​​ച്ച നേ​​ട്ടം കൈ​​വ​​രി​​ച്ചു.

കു​​സാ​​റ്റ് ബി​​ടെ​​ക് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ഒ​​ന്നാം റാ​​ങ്ക് അ​​ഭി​​ന​​വ് അ​​രു​​ണ്‍ ക​​ര​​സ്ഥ​​മാ​​ക്കി. ആ​​ല​​പ്പു​​ഴ നോ​​ർ​​ത്ത് ആ​​ര്യ​​നാ​​ട് സ്വ​​ദേ​​ശി സെ​​യി​​ൽ​​സ് മാ​​നേ​​ജ​​രാ​​യ അ​​രു​​ണ്‍ ഗോ​​പി​​നാ​​ഥി​​ന്‍റെ​​യും സ​​രി​​ത സ​​തീ​​ഷി​​ന്‍റെ​​യും മ​​ക​​നാ​​ണ്. പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​​ലാ​​ണ് പ്ല​​സ്ടു പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്.

ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ നി​​വേ​​ദ് വേ​​ണു​​ഗോ​​പാ​​ൽ, പാ​​ല​​ക്കാ​​ട് അ​​ട​​യ്ക്കാ​​പൂ​​ത്തൂ​​ർ വ​​ട​​ക്കേ​​തി​​ൽ സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റാ​​യ വി. ​​വേ​​ണു​​ഗോ​​പാ​​ല​​ന്‍റെ​​യും ദി​​വ്യ​​യു​​ടെ​​യും മ​​ക​​നാ​​ണ്. പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​​ലാ​​ണ് പ്ല​​സ്ടു പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്.

മൂ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ ആ​​ൽ​​ഫ്ര​​ഡ് ജെ​​ൻ​​സ​​ണ്‍, മൂ​​വാ​​റ്റു​​പു​​ഴ സ്വ​​ദേ​​ശി പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ വീ​​ട്ടി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ ജെ​​ണ്‍​സ​​ണ്‍ പി.​​ ജോ​​ണി​​ന്‍റെ​​യും സീ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. മാ​​ന്നാ​​നം കെഇ സ്കൂ​​ളി​​ലാ​​ണ് പ്ല​​സ്ടു​​പ​​ഠ​​നം.

നാ​​ലാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ ഗോ​​വി​​ന്ദ് വി​​നോ​​ദ്, തൃ​​ശൂ​​ർ അ​​ത്താ​​ണി മ​​ണ്ണാ​​ട​​ത്തി​​ൽ വീ​​ട്ടി​​ൽ ബി​​സി​​ന​​സു​​കാ​​ര​​നാ​​യ വി​​നോ​​ദി​​ന്‍റെ​​യും അ​​ധ്യാ​​പി​​ക​​യാ​​യ ഗോ​​പി​​കാ വി​​നോ​​ദി​​ന്‍റെ​​യും മ​​ക​​നാ​​ണ്.

അ​​ഞ്ചാം റാ​​ങ്ക് നേ​​ടി​​യ ഗ​​ണേ​​ഷ്കു​​മാ​​ർ, കോ​​ട്ട​​യം പാ​​ത്താ​​മു​​ട്ടം ക​​റു​​ത്തേ​​ട​​ത്ത് വീ​​ട്ടി​​ൽ എ​​ൻ​​ജി​​നി​​യ​​ർ ദ​​ന്പ​​തി​​ക​​ളാ​​യ കെ.​​സി. ബി​​ജു​​വി​​ന്‍റെ​​യും ര​​ഞ്ജി​​നി​​യു​​ടെ​​യും മ​​ക​​നാ​​ണ്. പ​​ള്ളി​​ക്ക​​ത്തോ​​ട് അ​​ര​​വി​​ന്ദ വി​​ദ്യാ​​മ​​ന്ദി​​ര​​ത്തി​​ലാ​​ണ് പ്ല​​സ്ടു​​പ​​ഠ​​നം.

ജോ​​സ​​ഫ് ജൂ​​ഡ് നോ​​ബി​​ൾ, ഫെ​​ലി​​ക്സ് പി. ​​മ​​നോ​​ജ്, എ​​ൽ​​ജി​​ൻ ത​​ന്പി, ഫാ​​യി​​സ് ന​​ഫ്സ​​ൽ, ഫാ​​ദി ഇ​​ഷാ​​ൻ എ​​ന്നി​​വ​​ർ ആ​​റു മു​​ത​​ൽ പ​​ത്ത് വ​​രെ​​യു​​ള്ള റാ​​ങ്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ഈ ​​റാ​​ങ്കു​​കാ​​ർ​​ക്കു പു​​റ​​മെ 20നു​​ള്ളി​​ലെ 19 ഉം 50​​നു​​ള്ളി​​ൽ വ​​ന്ന 41 വി​​ദ്യാ​​ർ​​ഥി​​ക​​ളും 100 നു​​ള്ളി​​ലെ 85 ഉം ​​പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി​​സെ​​ന്‍റ​​റി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​രാ​​ണ്.

കു​​സാ​​റ്റ് ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഫി​​സി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​വേ​​ദ് വേ​​ണു​​ഗോ​​പാ​​ല​​ൻ്, ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് കെ​​മ​​സ്ട്രി പ​​രീ​​ക്ഷ​​യി​​ൽ എ​​ൻ. നി​​ര​​ഞ്ജ​​ൻ, ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് മാ​​ത്ത​​മാ​​റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഫോ​​ട്ടോ​​ണി​​ക്സ് പ​​രീ​​ക്ഷ​​ക​​ളി​​ൽ ലി​​സാ മ​​രി​​യ മ​​നോ​​ജ്, ബ​​യോ​​ള​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​യി​​ൽ ആ​​ർ.​​എ​​സ്. ശ്രേ​​യ രാ​​ജ് എ​​ന്നി​​വ​​ർ​​ക്കാ​​ണ് ഒ​​ന്നാം റാ​​ങ്കു​​ക​​ൾ.

ഉ​​ന്ന​​ത​​വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​രെ ഡ​​യ​​റ​​ക്ട​​ർ​​മാ​​രും അധ്യാ​​പ​​ക​​രും അ​​നു​​മോ​​ദി​​ച്ചു.

Latest News

Corehub Up