പാലാ: ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷയിൽ മികച്ച വിജയം നേടി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ. കേരളത്തിലെ ഒന്നാം സ്ഥാനത്തിനൊപ്പം വിദേശത്ത് പരീക്ഷയെഴുതിയവരിൽ ഒന്നാം സ്ഥാനവും ലക്ഷദ്വീപിലെ ആദ്യസ്ഥാനവും ബ്രില്ല്യന്റിലെ വിദ്യാർഥികൾ സ്വന്തമാക്കി. 99.9763 പെർസെന്റൈൽ സ്കോറോടെ വൈഷ്ണവ് കേരളത്തിൽ ഒന്നാമനായി.
99.9148 പെർസെന്റൈൽ സ്കോറോടെ ഡേവിസ് ജോണ്‍ വിദേശത്ത് പരീക്ഷയെഴുതിയവരിൽ ആദ്യ സ്ഥാനം നേടി. 89.1111 പെർസെന്റൈൽ സ്കോറോടെ റയാൻ സക്കി ലക്ഷദ്വീപിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവരെ കൂടാതെ 99.9785757 സ്കോറോടെ കിഷൻ ശിവദാസ്, 99.9729220 സ്കോറോടെ നിരഞ്ജൻ ജെ. പിള്ള എന്നിവർ മുൻനിരയിൽ എത്തി.
കേരളത്തിൽ ഒന്നാമനായ ഇ.എൻ.കെ. വൈഷ്ണവ് തൃശൂർ നാട്ടിക ഇയ്യാനി ഞായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
കൊല്ലം അഞ്ചൽ കാഞ്ഞിരംവില്ലയിൽ സൗദിയിൽ എൻജിനിയറായ സഞ്ജു ടി. ജോണിന്റെയും ബെറ്റി അലക്സാണ്ടറിന്റെയും മകനാണ് ഡേവിസ് എസ്. ജോണ്‍. പ്ലസ് ടുപഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻജിനിയറിംഗ് എൻട്രൻസ് പരിശീലനം ഓണ്‍ലൈനായി നേടിവരികയായിരുന്നു.
ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശി അസി. എൻജിനിയറായ ഒമർ ഷെറിഫിന്റെയും അധ്യാപികയായ നബീസയുടെയും മകനാണ് റയാൻ സക്കി. പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻജിനിയറിംഗ് എൻട്രൻസ് പരിശീലനം ഓണ്‍ലൈനായി നേടിവരികയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ കിഷാൻ ശിവദാസ് ചാർട്ടേഡ് അക്കൗണ്ടന്റ്- ഡോക്ടര്‍ ദന്പതികളായ ആർ. ശിവദാസന്റെയും ആരാധനാ രാധാകൃഷ്ണന്റെയും മകനാണ്. ശ്രീകാര്യം ലയോള സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ആർഎംഒ, എൻഎസ്ഇ എന്നീ ഒളിന്പ്യാഡുകളിൽ വിജയം കൈവരിച്ചിട്ടുണ്ട്.
നിരഞ്ജൻ ജെ. പിള്ള ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ബാങ്ക് ജീവനക്കാരനായ രതീഷ് രാജന്റെയും റ്റീന മാധവൻ പിള്ളയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടുപഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്.
റോഷൻ രാജു എറണാകുളം അയ്യൻപുഴ കാഞ്ചാപ്പിള്ളി വീട്ടിൽ കെ.കെ. രാജുവിന്റെയും കെ.വി. ജാസ്മിന്റെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്.
മൂവാറ്റുപുഴ സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ അധ്യാപകനായ ജെൻസണ് പി. ജോണിന്റെയും എൻ. സീമയുടെയും മകനാണ് ആൽഫ്രഡ് ജെൻസണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്.
ഇവരുൾപ്പെടെ ബ്രില്ല്യന്റിലെ 15 വിദ്യാർഥികൾക്കാണ് 99.9 പെർസെന്റൈൽ സ്കോറിനു മുകളിൽ നേടാൻ സാധിച്ചത്. ജേക്കബ് സോബി മഠത്തിൽ- 99.9319, ഡേവിസ് എസ്. ജോണ്‍- 99.9148, ആരോണ്‍ തോമസ്- 99.9103, ധാർമിക് സന്തോഷ്- 99.9069, ഫെലിക്സ് പി. മനോജ്- 99.9029, തലാൽ ഷിഹാബുദീൻ- 99.9023, ധ്യാൻ തേജ്- 99.9011, പി.പി. വരുണ്‍ രാഗേഷ്- 99.9010, ജോസഫ് ജൂഡ്- 99.9001, വി. അക്ഷയ് സുരേഷ്- 99.9012 എന്നിവർ 99.9 പെർസെന്റൈൽ നേടി മികച്ച വിജയം കരസ്ഥമാക്കി.
99 പെർസന്റൈലിന് മുകളിൽ മുന്നൂറോളം വിദ്യാർഥികളെ എത്തിക്കാൻ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് കഴിഞ്ഞു. 98 പെർസന്റൈലിനു മുകളിൽ ബ്രില്ല്യന്റിൽനിന്ന് 710 കുട്ടികളാണുള്ളത്. 97 പെർസന്റൈലിന് മുകളിൽ 1012 പേരും 96 പെർസന്റൈലിന് മുകളിൽ 1710 പേരും 95 പെർസന്റൈലിന് മുകളിൽ 2125 പേരും ഉണ്ട്. പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽനിന്നു ലഭിച്ച തീവ്രപരിശീലനവും ജെഇഇ മെയിൻ പരീക്ഷയുടെ അതേ മാതൃകയിലുള്ള മോക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് വിദ്യാർഥികൾ പറഞ്ഞു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോപമായ സഹകരണമാണ് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡിസെന്റർ ഡയറക്ടേഴ്സ് പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
Tags : Pala Brilliant JEE Main achieves