Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arreste

Idukki

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നു എ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

അ​ടി​മാ​ലി: ടൗ​ണി​ലെ ക​ട​യി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നെ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത്
അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നു എ​ന്ന പ​രാ​തി​യി​ലാ​ണ് മാ​ങ്കു​ളം മു​നി​പാ​റ ക​ല്ലു​ങ്ക​ൽ സോ​മ​ൻ ഭാ​സ്ക​ര​നെ (67) അ​ടി​മാ​ലി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൊ​ബൈ​ൽ ക​ട​യി​ൽ ക​യ​റി വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യും ഇ​യാ​ൾ ക​വ​ർ​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് നാ​ലു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. പാ​ല​ക്കാ​ട്, മൂ​ന്നാ​ർ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ര്‍​ദി​ച്ച കേ​സ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: മോ​ഷ​ണ ശ്ര​മ​മാ​രോ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ര്‍​ദി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്, ആ​ദി​ൽ അ​ഹ​മ്മ​ദ്‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​മ്പ് വ​ടി​യും ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച് കു​ട്ടി​ക​ളെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ക​ടു​ത്ത മ​ർ​ദ​നം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ കൊ​ണ്ടോ​ട്ടി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; 10 പേ​ർ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്ന് 10 പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. പു​ൽ​വാ​മ, കു​ൽ​ഗാം, അ​ന​ന്ത​നാ​ഗ് ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​തി​ൽ ഒ​രാ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ ല​ക്നോ സ്വ​ദേ​ശി ഡോ​ക്ട​ര്‍ ഷ​ഹീ​ന് ജെ​യ്ഷേ ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​ന്‍റെ അ​ന​ന്ത​ര​വ​ന്‍റെ ഭാ​ര്യ ആ​രി​ഫ ബീ​വി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ആ​രീ​ഫാ ബീ​വി​യു​മാ​യി ഡോ​ക്ട​ര്‍ ഷ​ഹീ​ൻ സ​മ്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

ജെ​യ്ഷേ വ​നി​താ സം​ഘ​ത്തി​നാ​യി ഷ​ഹീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു എ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി എ​ൻ​ഐ​എ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടി​ലേ​റെ ഡോ​ക്ട​ർ​മാ​ർ കൂ​ടി ഈ ​ശൃം​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണം​ത​ന്നെ​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ​സ​മി​തി​യു​ടെ (സി​സി​എ​സ്) അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലാ​ണ് സ്ഫോ​ട​നം രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

 

 

District News

ഓ​പ്പറേ​ഷ​ന്‍  ഷൈ​ലോ​ക്ക്: ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍‌; 22 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു


നെ​ടു​ങ്ക​ണ്ടം: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ ര​ണ്ടു​ പേ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​പ്പ​റേ​ഷ​ന്‍ ഷൈ​ലോ​ക്കി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രി​ല്‍നി​ന്ന് 22 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം ആ​ശാ​രി​ക​ണ്ടം മ​ഠ​ത്തി​ല്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (77), ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി ക​ലാ​ഭ​വ​ന്‍ വീ​ട്ടി​ല്‍ സൂ​ര്യ​ക​ല (60) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.


അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച 21,12,000 രൂ​പ​യും നി​ര​വ​ധി മു​ദ്രപ്പത്ര​ങ്ങ​ളും ചെ​ക്കു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് പ​ച്ച​ക്ക​റിവ്യാ​പാ​രം ന​ട​ത്തു​ന്ന സൂ​ര്യ​ക​ല​യു​ടെ പ​ക്ക​ല്‍​നി​ന്ന് 1,01,350 രൂ​പ​യും അ​ഞ്ചു ചെ​ക്കു​ക​ളും പ്രോ​മി​സ​റി നോ​ട്ടും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

Kerala

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ കസ്റ്റഡിയിൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ റോ​സ്‌​ലി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം.

മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

 

 

Kerala

ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്‌; അ​റ​സ്റ്റി​ലാ​യ​വ​രി​ൽ എം​പി​യു​ടെ പി​എ​യും

തൃ​ശൂ​ര്‍: സൈ​ബ​ര്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന‌​ട​പ്പി​ലാ​ക്കി​യ ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ എം​പി​യു​ടെ പി​എ​യും. വി.​കെ.​ഹാ​രീ​സ്‌ ബീ​രാ​ൻ എം​പി​യു​ടെ പി​എ വാ​ഴ​ക്കു​ളം സ്വ​ദേ​ശി ഹ​സ​ൻ അ​ന​സ് (25) ആ​ണ്‌ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്‌.

എം​പി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ആ​റ് മാ​സം മു​മ്പാ​ണ്‌ ഇ​യാ​ൾ നി​യ​മി​ത​നാ​യ​ത്‌. എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്‌ ഹ​സ​ൻ അ​ന​സ്‌. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 1,70,000 രൂ​പ വ​ന്നി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ഈ ​അ​ക്ക‍ൗ​ണ്ട്‌ വ​ഴി ചെ​ക്ക് ഉ​പ​യോ​ഗി​ച്ചും അ​ല്ലാ​തെ​യും പ​ണം ഇ​യാ​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ളെ നി​യ​ന്ത്രി​ച്ചി​രു​ന്ന പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ത​ട്ടി​പ്പ് പ​ണം എ​ത്തി​യി​രു​ന്ന​ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

 

Kerala

ഡീ​സ​ൽ മോ​ഷ​ണം; അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഡീ​സ​ൽ മോ​ഷ്ടി​ക്കു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ ര​ണ്ടി​ന് ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഓ​ഴ്ച്ച​യാ​യി റോ​ഡി​ൽ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രു സം​ഘം ഡീ​സ​ൽ മോ​ഷ്ടി​ക്കു​ന്നു​വെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. വാ​ള​യാ​ർ മു​ത​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ അ​വി​ട​ത്തെ പോ​ലീ​സ് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച യു​പി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​ക്ക് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും പോ​ലീ​സ് വാ​ഹ​ന​ത്തേ​യും ഇ​ടി​ച്ചി​ട്ട് സം​ഘം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ലെ ഗേ​റ്റും ഇ​ടി​ച്ച് ത​ക​ർ​ത്താ​യി​രു​ന്നു പോ​ക്ക്.

പി​ന്നീ​ട് ഇ​റ​ങ്ങി ഓ​ടി​യ അ​ഞ്ചു പേ​രെ​യും വാ​ണി​യം പാ​റ​യി​ൽ വെ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ്ഥി​ര​മാ​യി നി​ർ​ത്തി​യി​ട്ട വ​ണ്ടി​ക​ളി​ൽ നി​ന്ന് ഇ​ന്ധ​നം മോ​ഷ്ടി​ക്കു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

 

Latest News

Corehub Up