Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bsf Jawans

സ്ട്രോം​ഗ് റൂം ​കാ​വ​ൽ; മു​ങ്ങി​യ ജ​വാ​ൻ​മാ​ർ പൊ​ങ്ങി ‌‌

മലപ്പുറം: സ്ട്രോം​ഗ് റൂം ​കാ​വ​ൽ ഡ്യൂ​ട്ടി​ക്കി​ടെ മു​ങ്ങി​യ ജ​വാ​ൻ​മാ​രെ ക​ണ്ടെ​ത്തി. കോ​ട്ട​യ്ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ പോ​സ്‌​റ്റ​ൽ ബാ​ല​റ്റ് സൂ​ക്ഷി​ച്ച ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സി​ലെ സ്ട്രോം​ഗ് റൂം ​ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന ര​ണ്ടു​പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​സാം, യു​പി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ഇ​വ​ർ ക്യാ​മ്പി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ലീ​വ് സം​ബ​ന്ധി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ശി​ക്ഷാ​ന​ട​പ​ടി ഭ​യ​ന്നാ​ണ് മാ​റി​നി​ന്ന​തെ​ന്നാ​ണ് വി​വ​രം.

മലപ്പുറം സി​വി​ൽ സ്‌​റ്റേ​ഷ​നു പി​ന്നി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി. കാ​ണാ​താ​യെ​ന്ന പ​രാ​തി തീ​ർ​പ്പാ​ക്കി​യെ​ന്നും കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up