x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു, മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു; ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് 42 വ​ർ​ഷം ത​ട​വു​ശി​ക​ഷ


Published: June 17, 2026 10:25 AM IST | Updated: June 17, 2026 10:25 AM IST

ഐ​സ്വാ​ൾ: മി​സോ​റാ​മി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന് ര​ണ്ട് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് 42 വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഐ​സോ​ൾ ജി​ല്ലാ കോ​ട​തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

നീ​ല​ഞ്ജ​ൻ ദാ​സ്, ദി​നേ​ഷ് കു​മാ​ർ എ​ന്നീ ബി​എ​സ്‌​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ത​ട​വി​ന് പു​റ​മെ 60,000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. ഈ ​തു​ക അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഓ​രോ കു​റ്റ​ത്തി​നും അ​ധി​ക​മാ​യി ര​ണ്ട് മാ​സം വീ​തം ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.

2017ലാ​ണ് സം​ഭ​വം. മി​സോ​റാം-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ മാ​മി​ത് ജി​ല്ല​യി​ലു​ള്ള സി​ൽ​സു​രി വെ​സ്റ്റ് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ഗ​സ്ക​റ്റ പു​ഴ​യോ​ര​ത്ത് വ​ച്ചാ​ണ് പ്ര​തി​ക​ൾ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ച്ച​ത്.

ത​ങ്ങ​ളു​ടെ ക്യാ​മ്പി​ന് സ​മീ​പം കാ​ട്ടു​പ​ച്ച​ക്ക​റി​ക​ളും ഞ​ണ്ടു​ക​ളും ശേ​ഖ​രി​ക്കാ​ൻ സു​ഹൃ​ത്തി​നൊ​പ്പം വ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. അ​ക്ര​മി​ക​ൾ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​ൽ​ക്കു​ക​യും കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ സു​ഹൃ​ത്ത് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സു​ഹൃ​ത്തി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി സി​ൽ​വി സോ​മു​വ​ൻ​പു​യി റാ​ൽ​ട്ടെ​യാ​ണ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് 20 വ​ർ​ഷം, ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക ഉ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച​തി​ന് 10 വ​ർ​ഷം, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് 12 വ​ർ​ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വി​ക്കാ​നാ​ണ് വി​ധി.

അ​തേ​സ​മ​യം, യു​വ​തി​യു​ടെ സു​ഹൃ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്ര​തി​ക​ൾ ത​ന്നെ​യാ​ണ് ഈ ​കൊ​ല​പാ​ത​കം ചെ​യ്ത​തെ​ന്ന് തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം മാ​ർ​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

 

Tags : BSF jawans jail gang rape acid attack Mizoram

Recent News

Corehub Up