Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cjp

കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ക്കു​മാ​റി; രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി 'പാ​റ്റ​ക​ൾ'

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​ജെ​പി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യാ ഗേ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മാ​കു​ക.

തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും യു​വാ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​ജെ​പി വ്യ​ക്ത​മാ​ക്കി.

സി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ​മ​രം വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് സി​ജെ​പി​യു​ടെ ആ​രോ​പ​ണം. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ക​രം സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ർ​ട്ടി പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 18ന് ​രാ​ജ്യ​ത്താ​ക​മാ​നം വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

National

മോദിക്കെതിരേ വിമർശനം; ടെ​ലി​പ്രോം​പ്റ്റ​റി​ല്ലാ​തെ സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ലേ എ​ന്ന്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ ലൈ​വി​നെ​തിരേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​മു​ഖ കണ്ടന്‍റ് ക്രിയേറ്ററും രാ​ഷ്ടീ​യ നി​രീ​ക്ഷ​ക​നു​മാ​യ ധ്രു​വ് റാ​ത്തി. ലൈ​വി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ണ്ണു​ക​ളു​ടെ ച​ല​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ധ്രു​വ് റാ​ത്തി​യു​ടെ പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​വും. ടെ​ലി​പ്രോം​പ്റ്റ​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ര​ണ്ടു മി​നി​റ്റ് പോ​ലും സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നാണ് ധ്രു​വ് റാ​ത്തി വിമർശിച്ചത്.

അ​ർ​ധ​രാ​ത്രി ലൈ​വി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ​യ്ക്കു താ​ഴെ രാജ്യവ്യാപക ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നിഷ്ക്രിയമായിരുന്ന സ​ർ​ക്കാ​രി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥികളും ക​ടു​ത്ത ഭാ​ഷ​യി​ലാ​ണു വി​മ​ർ​ശി​ച്ച​ത്.

കേ​ന്ദ്രമ​ന്ത്രി​മാ​ർ വൻ ക്ര​മ​ക്കേ​ടു​ക​ളാണു നടത്തിയതെന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി രാ​ജിവയ്ക്കണമെന്നുമുള്ള നി​ര​വ​ധി ക​മന്‍റു​കളാണ് ​ഉ​യ​ർ​ന്നത്.

National

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രാ​ഗ്നി; 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​കു​ന്നു. മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​തെ സ​മ​ര​രം​ഗ​ത്തു​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ.

പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്ന​റി​യി​പ്പി​ന്‍റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ 16 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ട്ടു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഈ ​മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ന്ന​ത്.

പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ന്ത്രി രാ​ജി​വെ​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. അ​തേ​സ​മ​യം ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​യി പു​രോ​ഗ​മി​ക്കു​മ്പോ​ഴും പു​റ​ത്ത് സ​ൻ​സ​ദ് മാ​ർ​ഗി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റ്റു​മു​ട്ടി.

National

സൈ​ബ​ർ ആ​ക്ര​മ​ണം; ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ മ​ക​ൾ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ നൈ​മി​ഷ പ്ര​ധാ​ൻ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി. വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​വും വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

യു​എ​സി​ലെ മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫ്ലെ​ച്ച​ർ സ്കൂ​ൾ ഓ​ഫ് ലോ ​ആ​ൻ​ഡ് ഡി​പ്ലോ​മ​സി​യി​ൽ നി​ന്നാ​ണ് നൈ​മി​ഷ എ​ൽ​എ​ൽ​എം രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ല​വി​ൽ യു​സ്.-​ഇ​ന്ത്യ പാ​ർ​ട്ണ​ർ​ഷി​പ്പ് ഫോ​റ​ത്തി​ൽ സീ​നി​യ​ർ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ.

നീ​റ്റ് ക്ര​മ​ക്കേ​ടി​നെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​വി​ധ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ നൈ​മി​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ക​ണ്ടെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും, വി​ദേ​ശ പ​ഠ​ന​ത്തെ ചോ​ദ്യം ചെ​യ്തും വ്യാ​പ​ക​മാ​യി ക​മ​ന്‍റു​ക​ൾ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, നൈ​മി​ഷ​യ്‌​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. വി​ഷ​യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തെ​യും മ​ക​ളെ​യും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.

 

Kerala

സി​പി​എം-​ബി​ജെ​പി എ​ന്ന​ല്ല, സി​ജെ​പി എ​ന്നാ​ണ് പ​റ​യേ​ണ്ട​തെ​ന്ന് രാ​ഹു​ൽ​ ഗാ​ന്ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​നെ തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ർ സി​​​ജെ​​​പി ആ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി.

കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നി​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ൻ ന​​​യി​​​ച്ച പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ നി​​​ര​​​ന്ത​​​രം വേ​​​ട്ട​​​യാ​​​ടു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ നി​​​ര​​​വ​​​ധി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടും അ​​​വ​​​ർ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രേ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യ ത​​​നി​​​ക്കെ​​​തി​​​രേ 36 കേ​​​സു​​​ക​​​ളാ​​​ണ് ഈ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ​​​ടു​​​ത്ത​​​ത്. 55 മ​​​ണി​​​ക്കൂ​​​റോ​​​ളം കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്തു. എ​​​ന്നാ​​​ൽ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ അ​​​വ​​​ർ അ​​​ന​​​ങ്ങാ​​​പ്പാ​​​റ ന​​​യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും ഒ​​​ന്നി​​​ച്ചു ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു കൊ​​​ണ്ടാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​സ്‌​​​ലിം ലീ​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ്, ദീ​​​പ ദാ​​​സ്മു​​​ൻ​​​ഷി, കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ശ​​​ശി ത​​​രൂ​​​ർ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up