Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clarification

വൈ​ദ്യു​തി നി​ല​ച്ച സം​ഭ​വം: വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍

കൊ​​​​ച്ചി: കെ​​​​എ​​​​സ്ഇ​​​​ബി ഓ​​​​ഫീ​​​​സേ​​​​ഴ്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സെ​​​​മി​​​​നാ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​വേ​​​​ള​​​​യി​​​​ല്‍ വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​തി നി​​​​ല​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍.

മ​​​​ന്ത്രി പ​​​​ങ്കെ​​​​ടു​​​​ത്ത പ​​​​രി​​​​പാ​​​​ടി പൂ​​​​ര്‍​ണ​​​മാ​​​​യും ന​​​​ട​​​​ന്ന​​​​ത് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ ത​​​​ന്നെ ജ​​​​ന​​​​റേ​​​​റ്റ​​​​ര്‍ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ്.

മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​ഭാ​​​​ഗ​​​​ത്തു ജ​​​​ന​​​​റേ​​​​റ്റ​​​​റി​​​​ലു​​​​ണ്ടാ​​​​യ ചി​​​​ല സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ മൂ​​​​ലം വൈ​​​​ദ്യു​​​​തി​​​ ബ​​​​ന്ധ​​​​ത്തി​​​​ല്‍ ത​​​​ട​​​​സം നേ​​​​രി​​​​ട്ടെ​​​​ങ്കി​​​​ലും ഉ​​​​ട​​​​ന്‍ത​​​​ന്നെ അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യും വൈ​​​​ദ്യു​​​​തി ബ​​​​ന്ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷം പ്ര​​​​സം​​​​ഗം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​ട്ടാ​​​​ണ് മ​​​​ന്ത്രി സ്റ്റേ​​​​ജ് വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യതെന്ന്‌​​​​ കെ​​​​എ​​​​സ്ഇ​​​​ബി ഓ​​​​ഫീ​​​​സേ​​​​ഴ്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

നർമദ നദിയിലെ പാലഭിഷേകം: വിശദീകരണം തേടി ഹരിത ട്രൈബ്യൂണൽ

ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സീ​​​ഹോ​​​ർ ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങി​​​നി​​​ടെ ന​​​ർ​​മദ ന​​​ദി​​​യി​​​ലേ​​​ക്ക് 11,000 ലി​​​റ്റ​​​ർ പാ​​​ലും 210 സാ​​​രി​​​ക​​​ളും ഒ​​​ഴു​​​ക്കി​​​യ​​​ത് ജ​​​ലാ​​​ശ​​​യ​​​ത്തെ മ​​​ലി​​​ന​​​മാ​​​ക്കി​​​യെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ളോ​​​ട് ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ്, ഇ​​​ത്ത​​​രം ആ​​​ചാ​​​ര​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ള്ള പ​​​രി​​​സ്ഥി​​​തി മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണോ​​​യെ​​​ന്നും ഇ​​​ത്ത​​​രം മ​​​ലിനീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​ൻ പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണോ​​​യെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന് ഭേ​​​രു​​​ണ്ഡ പ്ര​​​ദേ​​​ശ​​​ത്തെ സ​​​ത്‌​​​ദേ​​​വ് ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന 21 ദി​​​വ​​​സ​​​ത്തെ മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങി​​​ന്‍റെ​​ സ​​​മാ​​​പ​​​ന ഭാ​​​ഗ​​​മാ​​​യാ​​​ണ് 11,000 ലി​​​റ്റ​​​ർ പാ​​​ൽ ന​​​ദി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കി​​​യ​​​ത്. ഈ ​​​ന​​​ട​​​പ​​​ടി ന​​​ദി​​​യു​​​ടെ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ​​​രി​​​സ്ഥി​​​തി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

ഭോ​​​പ്പാ​​​ലി​​​ലെ എ​​​ൻ​​​ജി​​​ടി സെ​​​ൻ​​​ട്ര​​​ൽ ബെ​​​ഞ്ചാ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ജ​​​സ്റ്റീ​​സ് ഷി​​​യോ​​​കു​​​മാ​​​ർ സിം​​​ഗ്, വി​​​ദ​​​ഗ്ധ അം​​​ഗം സു​​​ധീ​​​ർ​​​കു​​​മാ​​​ർ ച​​​തു​​​ർ​​​വേ​​​ദി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന മ​​​ലീ​​​നി​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ബോ​​​ർ​​​ഡു​​​ക​​​ളോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്. 1974-ലെ ​​​ജ​​​ല​​​മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ വാ​​​ദി​​​ച്ചു.

ന​​​ദി​​​യി​​​ലേ​​​ക്ക് പാ​​​ൽ ഒ​​​ഴു​​​ക്കു​​​ന്ന​​​ത് മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന മ​​​ലിനീക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൃ​​​ത്യ​​​മാ​​​യ ശാ​​​സ്ത്രീ​​​യ​​​വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും നി​​​ല​​​വി​​​ൽ കോ​​​ട​​​തി​​​ക്ക് മു​​​മ്പി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​രീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും ന​​​ദി​​​ക​​​ളി​​​ലേ​​​ക്കോ കി​​​ണ​​​റു​​​ക​​​ളി​​​ലേ​​​ക്കോ മ​​​ലി​​​ന​​​വ​​​സ്തു​​​ക്ക​​​ൾ ഒ​​​ഴു​​​ക്കു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നു ട്രൈ​​​ബ്യൂ​​​ണ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ചാ​​​ര​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ന​​​ർ​​​മ​​ദ​​​യി​​​ൽ പാ​​​ൽ ഒ​​​ഴു​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ശ്‌​​​ന​​​മാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മ​​​ലിനീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ബോ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ട്രൈ​​​ബ്യൂ​​​ണ​​​ൽ വി​​​ശ​​​ദ​​​മാ​​​ക്കി.

പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കൊ​​​ഴു​​​കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ദി​​​യാ​​​ണ് ന​​​ർ​​മ​​ദ. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മ​​​ർ​​ക​​​ണ്ട​​​ക്കി​​​ൽ​​നി​​​ന്ന് ഉ​​​ത്ഭ​​വി​​​ച്ച് മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ 1312 കി​​​ലോ​​​മീ​​​റ്റ​​​ർ ഒ​​​ഴു​​​കി കാം​​​ബെ​​​യി​​​ൽ​​വ​​ച്ച് അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ പ​​​തി​​​ക്കു​​ന്നു. ഈ ​​​മൂ​​​ന്നു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കൃ​​​ഷി​​​ക്കും കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു​​​മു​​​ള്ള പ്ര​​​ധാ​​​ന സ്രോ​​​ത​​സു​​കൂ​​​ടി​​​യാ​​​ണ് ന​​​ർ​​മ​​ദ.

Kerala

രാ​ഷ്‌ട്ര​പ​തി​യെ വി​മ​ർ​ശി​ച്ച് വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സ്: ഡി​വൈ​എ​സ്പി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി

പാ​​​ല​​​ക്കാ​​​ട്: രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ ശ​​​ബ​​​രി​​​മ​​​ല​​​ദ​​​ർ​​​ശ​​​ന​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് ആ​​​ല​​​ത്തൂ​​​ർ ഡി​​​വൈ​​​എ​​​സ്പി ആ​​​ർ. മ​​​നോ​​​ജ് കു​​​മാ​​​ർ വാ​​​ട്സാ​​​പ്പ് സ്റ്റാ​​​റ്റ​​​സ് ഇ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​ജി​​​ത്കു​​​മാ​​​ർ. വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി വ്യ​​​ക്ത​​​മാ​​​ക്കി.


ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി കാ​​​റ്റി​​​ൽ​​​പ​​​റ​​​ത്തി, പ​​​ല​​​വി​​​ധ ആ​​​ചാ​​​ര​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ണ് രാ​​ഷ്‌​​ട്ര​​പ​​​തി​​​യും സു​​​ര​​​ക്ഷാ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ശ​​​ബ​​​രി​​​മ​​​ല​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ട്സ്ആ​​​പ്പ് സ്റ്റാ​​​റ്റ​​​സി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. ‘സം​​​ഘ്പ​​​രി​​​വാ​​​റും കോ​​​ണ്‍​ഗ്ര​​​സും എ​​​ന്തു​​​കൊ​​​ണ്ട് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നാ​​​മ​​​ജ​​​പ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്നി​​​ല്ല. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നോ ഇ​​​ട​​​തു​​​മ​​​ന്ത്രി​​​മാ​​​രോ ആ​​​ണെ​​​ങ്കി​​​ൽ എ​​​ന്താ​​​യി​​​രി​​​ക്കും പു​​​കി​​​ൽ. അ​​​പ്പോ​​​ൾ പ്ര​​​ശ്നം വി​​​ശ്വാ​​​സ​​​മോ ആ​​​ചാ​​​ര​​​മോ അ​​​ല്ല, എ​​​ല്ലാം രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ്’ എ​​​ന്നാ​​​യി​​​രു​​​ന്നു ഡി​​​വൈ​​​എ​​​സ്പി ഇ​​​ട്ട വാ​​​ട്സാ​​​പ്പ് സ്റ്റാ​​​റ്റ​​​സ്.


വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു​​​പി​​​ന്നാ​​​ലെ ഡി​​​വൈ​​​എ​​​സ്പി സ്റ്റാ​​​റ്റ​​​സ് ഡി​​​ലീ​​​റ്റ് ചെ​​​യ്തു. ട്രെ​​​യി​​​ൻ​​​യാ​​​ത്ര​​​യ്ക്കി​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ വ​​​ന്ന കു​​​റി​​​പ്പ് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ സ്റ്റാ​​​റ്റ​​​സാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Latest News

Corehub Up