തിരുവഞ്ചൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവഞ്ചൂര്‍ നരിമറ്റം സരസ്വതി വിലാസം എ. അശ്വിനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആറുമാസത്തേക്ക് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.
നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അശ്വിനെതിരേ മുന്‍പ് കാപ്പാ നിയമപ്രകാരം പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെ പ്രതിയുടെ കൈവശത്തുനിന്ന് 3.75 കിലോ കഞ്ചാവ് കണ്ടെത്തി.