Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന അഭിപ്രായ സർവേകളെ തള്ളി വടകര എംപി ഷാഫി പറമ്പിൽ. സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നുവെന്നാണ് ഷാഫി പ്രതികരിച്ചത്.
അടൂർ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർഥിച്ച് കൊണ്ടുള്ള പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. സർവേകളിൽ വിശ്വാസം ഇല്ലെന്നും ഷാഫി പറഞ്ഞു. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ സംസ്ഥാനത്തുളതെന്നും ഷാഫി അഭിപ്രായപ്പെട്ടു.
അതേസമയം പേരാമ്പ്ര, യുഡിഎഫ് സ്ഥാനാർഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെന്റ് പുറത്തുവന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല.
ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.
Sports
ന്യൂഡൽഹി: ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ സണ്റൈസേഴ്സ് ലീഡ്സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിസിസിഐ.
സണ്റൈസേഴ്സ് ലീഡ്സിന്റെ തീരുമാനത്തിൽ ബിസിസിഐക്ക് ഇടപെടാനാകില്ല. ഇക്കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ടതല്ല. ഇതൊരു വിദേശ ലീഗാണ്, അതിനാൽ ബിസിസിഐയുടെ പരിധിയിൽ വരുന്നതല്ല.
ഫ്രാഞ്ചൈസി തന്നെയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ സ്വന്തമാക്കിയതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം.
ട്വന്റി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അബ്രാർ അഹമ്മദിനെ ഏകദേശം 2.35 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത്.
Kerala
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യം ഇനിയും സാധ്യമാണെന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
"എല്ലാ സമുദായങ്ങളുമായും സൗഹൃദമുണ്ട്. എന്നാൽ രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഐക്യത്തിന് തയാറല്ല. പ്രത്യേക സമുദായത്തിനെതിരെ എൻഎസ്എസിനെയും രംഗത്തിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. എസ്എൻഡിപിയുമായുള്ള സൗഹാർദം തുടരും.'-സുകുമാരൻ നായർ വ്യക്തമാക്കി.
"ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താല്യപര്യങ്ങളുണ്ടെന്ന് മനസിലായത് കൊണ്ടാണ് അതിൽ നിന്ന് പിന്മാറിയത്. എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണുള്ളത്. അത് ഒരിക്കലും മാറില്ല.'-സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായം അല്ലെന്നും എൻഎസ്എസ് വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് തുഷാർ വെള്ളാപ്പള്ളി ഇന്ന് പറഞ്ഞത്. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും തുഷാർ പറഞ്ഞിരുന്നു. തന്റെ പിതാവിനെ പൊലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും തുഷാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Sports
ലിബ്രെവില്ലെ (ഗാബോണ്): ആഫ്രിക്ക കപ്പ് ഓഫ് നേഷന്സ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ദയനീയ പ്രകടനത്തിലൂടെ പുറത്തായ ഗാബോണ് ടീമിനെയും സൂപ്പര് താരം പിയറി എമെറിക് ഔബമെയാങിനെയും ഗാബോണ് സര്ക്കാര് പിരിച്ചുവിട്ടു. ദേശീയ ടീമിനെയും പരിശീലക സംഘത്തെയും പിരിച്ചുവിടുന്നതിനൊപ്പം മുതിര്ന്ന താരങ്ങളായ ഔബമെയാങ്, ബ്രൂണോ മാന്ഗ എന്നിവരെ പുറത്താക്കിയതായും കായിക മന്ത്രി ടെലിവിഷനിലൂടെ അറിയിക്കുകയായിരുന്നു.
സര്ക്കാര് ദേശീയ ടീമുകളുടെയും അസോസിയേഷന്റെയും കാര്യങ്ങളില് ഇടപെടരുതെന്ന ഫിഫ നിര്ദേശം നിലനില്ക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയം. പരിക്കിനെത്തുടര്ന്ന് ഔബമെയങ് അവസാന മത്സരം കളിച്ചിരുന്നില്ല. എന്നേക്കാള് വലിയ പ്രശ്നമാണ് ടീമിലുള്ളതെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം.
ഗ്രൂപ്പ് എഫില് മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഗാബോണ് പുറത്തായത്. ഐവറികോസ്റ്റ്, കാമറൂണ്, മൊസാംബിക്ക് ടീമുകള് ഗ്രൂപ്പില്നിന്ന് പ്രീക്വാര്ട്ടറില് പ്രവേശിച്ചു. നാളെ മുതലാണ് പ്രീക്വാര്ട്ടര് മത്സരങ്ങള്.