ആലപ്പുഴ: മൃഗസംരക്ഷണവകുപ്പിന്റെയും മിഷൻ റാബീസ് ഇന്ത്യയുടേയും അനിമൽ റെസ്ക്യൂ കൊച്ചിയുടെയും ആഭിമുഖ്യത്തിൽ അരൂർ പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ ജില്ലയിലെ തെരുവുനായ്ക്ക ൾക്കും വളർത്തുനായ്ക്കൾക്കുമുള്ള പേ വിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തെരുവുനായ ശല്യം കൂടുന്നതായി പരാതി ഉയരുന്നുണ്ട്. ഈ വിഷയത്തിനു പരിഹാരമാകും വിധമാണ് മൃഗസംരക്ഷണവകുപ്പിന്റെ നടപടി. വിവിധ വാർഡുകൾ തിരിച്ചുള്ള കർമപരിപാടിയിൽ ജനപ്രതിനിധികളും പൊതുജനവും തങ്ങളുടെ പൂർണസഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. മിഷൻ റാബീസ് എഡ്യൂക്കേഷൻ വിഭാഗം ടീമും ബോധവത്കരണത്തിനായി വാക്സിനേഷൻ ടീമിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.