Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dysp

നി​തി​ൻ രാ​ജിന്‍റെ മ​ര​ണം: പ്ര​തി​യു​ടെ അ​റ​സ്റ്റി​ൽ വീ​ഴ്ച; ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​ന് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി ഡോ. ​എം.​കെ.​റാ​മി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഡി​വൈ​എ​സ്പി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​ൻ സ​ർ​വീ​സി​ൽ തു​ട​രു​ന്ന​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ൻ നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഡോ. ​എം.​കെ. റാ​മി​നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ ഉ​പ​ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഡി​വൈ​എ​സ്പി​യു​ടെ സ​ർ​വീ​സ് സം​ബ​ന്ധി​ച്ച് ചോ​ദി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​പ്പോ​ഴും സ​ർ​വീ​സി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച ഗ്രൗ​ണ്ട് ഓ​ഫ് അ​റ​സ്റ്റി​ലു​ണ്ടാ​യ പി​ഴ​വു​ക​ളെ തു​ട​ർ​ന്നാ​ണ് ഡോ. ​റാ​മി​നെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ വി​ട്ട​യ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത ഡോ. ​റാം നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

കേ​സി​ൽ ഡി​വൈ​എ​സ്പി​യെ ഹൈ​ക്കോ​ട​തി നേ​ര​ത്തെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലെ വീ​ഴ്ച ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും ക്രൈം​ബ്രാ​ഞ്ചി​നും വ​ലി​യ തി​രി​ച്ച​ടി​യാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ​യും മാ​റ്റി​യി​രു​ന്നു.

Kerala

അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ജീ​വ​നൊ​ടു​ക്കി​യ സി​ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം

പാലക്കാട്: ജീ​വ​നൊ​ടു​ക്കി​യ സി​ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ഈ ​മാ​സം 15ന് ​ജീ​വ​നൊ​ടു​ക്കി​യ ചെ​ര്‍​പ്പു​ള​ശേ​രി സി​ഐ ബി​നു തോ​മ​സി​ന്‍റെ 32 പേ​ജു​ള്ള കു​റി​പ്പി​ലാ​ണ് ഡി​വൈ​എ​സ്പി​യാ​യ ഉ​മേ​ഷി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

2014ല്‍ ​സി​ഐ​യാ​യി​രു​ന്ന ഉ​മേ​ഷ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​നാ​ശാ​സ്യ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ അ​ന്നു​ത​ന്നെ ഉ​മേ​ഷ് വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

അ​മ്മ​യും ര​ണ്ടു​മ​ക്ക​ളു​മു​ള്ള വീ​ട്ടി​ല്‍ രാ​ത്രി​സ​മ​യ​ത്ത് എ​ത്തി​യാ​ണ് സി​ഐ​യാ​യി​രു​ന്ന ഉ​മേ​ഷ് പീ​ഡി​പ്പി​ച്ച​ത്. കേ​സ് ഒ​തു​ക്കാ​നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ കേ​സി​ന്‍റെ വാ​ര്‍​ത്ത വ​രാ​തി​ക്കാ​രി​ക്കാ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ വ​ഴ​ങ്ങു​ക​യ​ല്ലാ​തെ യു​വ​തി​ക്ക് വേ​റെ മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

കേ​സ് പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ ത​നി​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ഉ​മേ​ഷി​ന്‍റെ ഭീ​ഷ​ണി. യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​നാ​യി ത​ന്നെ​യും നി​ര്‍​ബ​ന്ധി​ച്ചെ​ന്നും ബി​നു തോ​മ​സി​ന്‍റെ കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു.

ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 15നാ​ണ് ബി​നു തോ​മ​സി(52)​നെ ചെ​ര്‍​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്തു​ള്ള ക്വാ​ര്‍​ട്ടേ​ഴ്സി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി​യാ​ണ്.

Kerala

രാ​ഷ്‌ട്ര​പ​തി​യെ വി​മ​ർ​ശി​ച്ച് വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സ്: ഡി​വൈ​എ​സ്പി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി

പാ​​​ല​​​ക്കാ​​​ട്: രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ ശ​​​ബ​​​രി​​​മ​​​ല​​​ദ​​​ർ​​​ശ​​​ന​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് ആ​​​ല​​​ത്തൂ​​​ർ ഡി​​​വൈ​​​എ​​​സ്പി ആ​​​ർ. മ​​​നോ​​​ജ് കു​​​മാ​​​ർ വാ​​​ട്സാ​​​പ്പ് സ്റ്റാ​​​റ്റ​​​സ് ഇ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​ജി​​​ത്കു​​​മാ​​​ർ. വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി വ്യ​​​ക്ത​​​മാ​​​ക്കി.


ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി കാ​​​റ്റി​​​ൽ​​​പ​​​റ​​​ത്തി, പ​​​ല​​​വി​​​ധ ആ​​​ചാ​​​ര​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ണ് രാ​​ഷ്‌​​ട്ര​​പ​​​തി​​​യും സു​​​ര​​​ക്ഷാ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ശ​​​ബ​​​രി​​​മ​​​ല​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ട്സ്ആ​​​പ്പ് സ്റ്റാ​​​റ്റ​​​സി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. ‘സം​​​ഘ്പ​​​രി​​​വാ​​​റും കോ​​​ണ്‍​ഗ്ര​​​സും എ​​​ന്തു​​​കൊ​​​ണ്ട് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നാ​​​മ​​​ജ​​​പ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്നി​​​ല്ല. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നോ ഇ​​​ട​​​തു​​​മ​​​ന്ത്രി​​​മാ​​​രോ ആ​​​ണെ​​​ങ്കി​​​ൽ എ​​​ന്താ​​​യി​​​രി​​​ക്കും പു​​​കി​​​ൽ. അ​​​പ്പോ​​​ൾ പ്ര​​​ശ്നം വി​​​ശ്വാ​​​സ​​​മോ ആ​​​ചാ​​​ര​​​മോ അ​​​ല്ല, എ​​​ല്ലാം രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ്’ എ​​​ന്നാ​​​യി​​​രു​​​ന്നു ഡി​​​വൈ​​​എ​​​സ്പി ഇ​​​ട്ട വാ​​​ട്സാ​​​പ്പ് സ്റ്റാ​​​റ്റ​​​സ്.


വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു​​​പി​​​ന്നാ​​​ലെ ഡി​​​വൈ​​​എ​​​സ്പി സ്റ്റാ​​​റ്റ​​​സ് ഡി​​​ലീ​​​റ്റ് ചെ​​​യ്തു. ട്രെ​​​യി​​​ൻ​​​യാ​​​ത്ര​​​യ്ക്കി​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ വ​​​ന്ന കു​​​റി​​​പ്പ് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ സ്റ്റാ​​​റ്റ​​​സാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല ദ​ർ​ശ​നം; വി​മ​ർ​ശി​ച്ച് ഡി​വൈ​എ​സ്പി​യു​ടെ വാ​ട്സ് ആ​പ്പ് സ്റ്റാ​റ്റ​സ്

പാ​ല​ക്കാ​ട്: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​ന്‍റെ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തെ വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​സ്പി​യു​ടെ വാ​ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ്. ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍.​മ​നോ​ജ് കു​മാ​റി​ന്‍റേ​താ​ണ് വി​വാ​ദ സ്റ്റാ​റ്റ​സ്.

ഒ​രു വ്യ​ക്തി​ക്കാ​യി ഭ​ക്ത​രെ ത​ട​യ​രു​തെ​ന്നും തൊ​ഴാ​ന്‍ ആ​ര്‍​ക്കും വി​ഐ​പി പ​രി​ഗ​ണ​ന ന​ല്‍​ക​രു​തെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം. ഇ​ത് പി​ണ​റാ​യി വി​ജ​യ​നോ ഇ​ട​തു​മ​ന്ത്രി​മാ​രോ ആ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു പു​കി​ലെ​ന്നു​മാ​ണ് സ്റ്റാ​റ്റ​സ്.

യൂ​ണി​ഫോ​മി​ട്ട സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ 18 -ാം പ​ടി ക​യ​റി​യും പ​ല​വി​ധ ആ​ചാ​ര ലം​ഘ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റും സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ​പ്പോ​ള്‍ സം​ഘി​ക​ളും കോ​ണ്‍​ഗ്ര​സും ഒ​രു​വി​ധ നാ​മ​ജ​പ യാ​ത്ര​ക​ളും ന​ട​ത്തി​യി​ല്ല. മാ​പ്ര​ക​ള്‍ ചി​ല​ച്ചി​ല്ല.

ഇ​ത് പി​ണ​റാ​യി വി​ജ​യ​നോ, ഇ​ട​ത് മ​ന്ത്രി​മാ​രോ ആ​യി​രു​ന്നെ​ങ്കി​ലോ? എ​ന്താ​കും പു​കി​ല്? അ​പ്പോ​ള്‍ പ്ര​ശ്‌​നം വി​ശ്വാ​സ​മോ ആ​ചാ​ര​മോ അ​ല്ല. എ​ല്ലാം രാ​ഷ്ട്രീ​യ​മാ​ണ് എ​ന്നാ​യി​രു​ന്നു ഡി​വൈ​എ​സ്പി​യു​ടെ പോ​സ്റ്റ്.

അ​തേ സ​മ​യം ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ വാ​ട്സ്ആ​പ്പി​ൽ വ​ന്ന കു​റി​പ്പ് അ​ബ​ദ്ധ​ത്തി​ൽ സ്റ്റാ​റ്റ​സാ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡി​വൈ​എ​സ്പി​യു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up