Kerala
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പ്രയോഗത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. രേവന്ത് റെഡ്ഡിയെ ഡാഷ് മോനെയെന്ന് മുഖ്യമന്ത്രി വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്. രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ല. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന് പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം.
മുഖ്യമന്ത്രിയെന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താന് പാടില്ലായിരുന്നുവെന്നും ഇ.പി. ജയരാജന് പറഞ്ഞു.
Kerala
കൊച്ചി: പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചും മുകേഷിനെ ന്യായീകരിച്ചും സിപിഎം നേതാവ് ഇ.പി.ജയരാജൻ. മുകേഷിന്റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവമാണ്. സിനിമയും രാഷ്ട്രീയവും വേറെയാണ്.
സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്. സിനിമയും സിനിമ ലോകത്തുള്ള കാര്യവും ചർച്ച ചെയ്യുമ്പോൾ അത് പറയാം. രാഹുലിന്റെ തെറ്റുകൾ ന്യായീകരിക്കാൻ മുകേഷിന്റെ പേര് പറയുകയാണ്. സിപിഎം - ബിജെപി ബന്ധം ആരോപിക്കുന്നത് തെറ്റ് മറയ്ക്കാനാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളുമില്ലെ. വി.ഡി.സതീശൻ പറയുന്ന നിലപാടല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.