x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ർ​ശ​ന​വും തി​രു​ത്ത​ലു​മാ​ണ് പാ​ർ​ട്ടി​യു​ടെ രീ​തി: ഇ.​പി.​ജ​യ​രാ​ജ​ൻ


Published: May 23, 2026 12:42 PM IST | Updated: May 23, 2026 12:42 PM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി ക​മ്മി​റ്റി​ക​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലും പാ​ർ​ട്ടി ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​ല കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. അ​ത് എ​ല്ലാം പ​ത്ര​ക്കാ​രോ​ട്  പ​റ​യു​ന്ന​ത് അ​ല്ല പാ​ർ​ട്ടി രീ​തി.

ഞ​ങ്ങ​ൾ ‌ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നമെടുത്തു ക​ഴി​ഞ്ഞാ​ൽ ആ ​തീ​രു​മാ​നം ജ​ന​ങ്ങ​ളെ അ​റി​യി​ക്കും. അ​ല്ലാ​തെ ഒ​രോ​രു​ത്ത​ർ പ​റ​ഞ്ഞ വാ​ക്കും ശൈ​ലി​യും നി​ങ്ങ​ളോ​ട് വ​ന്ന് പ​റ​യു​മെ​ന്ന് ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തെ​റ്റാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി ക​മ്മി​റ്റി​ക​ളി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ൽ ചോ​ദി​ക്ക​ണം.

വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ത് തി​രു​ത്തും. വി​മ​ർ​ശ​നം, സ്വ​യം വി​മ​ർ​ശ​നം, തെ​റ്റു​ക​ൾ ക​ണ്ടെ​ത്ത​ൽ, തി​രു​ത്ത​ൽ, ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ൽ അ​തെ​ല്ലാം ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ രീ​തി​യാ​ണ്. ഞ​ങ്ങ​ൾ തെ​റ്റ് തി​രു​ത്ത​ന്ന പാ​ർ​ട്ടി​യാ‌​ണെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് വി​മ​ർ​ശ​ന​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Tags : e.p.jayarajan cpm Delhi

Recent News

Corehub Up