ഇ.പി. ജയരാജൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ല. നിയമം നിയമത്തിaന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ എൽഡിഎഫിന് ഒന്നും മറച്ചുവെക്കാനില്ല. കേസിൽ അന്വേഷണം കൃത്യമായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. തെറ്റ് ചെയ്തവർ ആരായാലും അവർക്കെതിരെ നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില് നിന്നാണ് എസ്ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Tags : Arrest E.P.Jayarajan P.S.Prasanth Cpm