Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E.P.Jayarajan

സ​ർ​വ മേ​ഖ​ല​ക​ളി​ലും ത​ക​ർ​ച്ച; യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് ബാ​ധ്യ​ത​യാ​യി മാ​റി: ഇ.​പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​റ് മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ന് ബാ​ധ്യ​ത​യാ​യി മാ​റി. സ​ർ​വ മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യ സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്ക് എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ​സ​രം തു​റ​ന്നു​കൊ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വി​മ​ർ​ശി​ച്ചു.

ബാ​ർ ലൈ​സ​ൻ​സ് വി​വാ​ദ​വും സ്വ​കാ​ര്യ വൈ​ദ്യു​തി വാ​ങ്ങ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ത​ന്നെ വ​കു​പ്പി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​ത് വ​കു​പ്പി​നും സ​ർ​ക്കാ​രി​നും ഗു​രു​ത​ര​മാ​യ തി​രി​ച്ച​ടി​യാ​ണ്. 

വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നും കെ​എ​സ്ഇ​ബി​യും സ്വ​കാ​ര്യ​മാ​യി വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ഇ​ക്കാ​ര്യം വൈ​ദ്യു​തി മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ത​ന്‍റെ അ​റി​വി​ല്ലാ​തെ​യാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ക്കേ​ണ്ടി വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ന്തം വ​കു​പ്പു​ക​ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പോ​ലും മ​ന്ത്രി​മാ​ർ​ക്ക് അ​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കു​ന്ന വാ​ർ​ത്താ​ക്കു​റി​പ്പു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് മ​ന്ത്രി​മാ​ർ സ്വ​ന്തം വ​കു​പ്പി​ലെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു.

National

വി​മ​ർ​ശ​ന​വും തി​രു​ത്ത​ലു​മാ​ണ് പാ​ർ​ട്ടി​യു​ടെ രീ​തി: ഇ.​പി.​ജ​യ​രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി ക​മ്മി​റ്റി​ക​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലും പാ​ർ​ട്ടി ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​ല കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. അ​ത് എ​ല്ലാം പ​ത്ര​ക്കാ​രോ​ട്  പ​റ​യു​ന്ന​ത് അ​ല്ല പാ​ർ​ട്ടി രീ​തി.

ഞ​ങ്ങ​ൾ ‌ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നമെടുത്തു ക​ഴി​ഞ്ഞാ​ൽ ആ ​തീ​രു​മാ​നം ജ​ന​ങ്ങ​ളെ അ​റി​യി​ക്കും. അ​ല്ലാ​തെ ഒ​രോ​രു​ത്ത​ർ പ​റ​ഞ്ഞ വാ​ക്കും ശൈ​ലി​യും നി​ങ്ങ​ളോ​ട് വ​ന്ന് പ​റ​യു​മെ​ന്ന് ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തെ​റ്റാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി ക​മ്മി​റ്റി​ക​ളി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ൽ ചോ​ദി​ക്ക​ണം.

വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ത് തി​രു​ത്തും. വി​മ​ർ​ശ​നം, സ്വ​യം വി​മ​ർ​ശ​നം, തെ​റ്റു​ക​ൾ ക​ണ്ടെ​ത്ത​ൽ, തി​രു​ത്ത​ൽ, ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ൽ അ​തെ​ല്ലാം ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ രീ​തി​യാ​ണ്. ഞ​ങ്ങ​ൾ തെ​റ്റ് തി​രു​ത്ത​ന്ന പാ​ർ​ട്ടി​യാ‌​ണെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് വി​മ​ർ​ശ​ന​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗം; പി​ണ​റാ​യി ഉ​ദ്ദേ​ശി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം: ഇ.​പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ഡാ​ഷ് മോ​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി​യു​ടെ​ത് മൃ​ദു​ല​മാ​യ പ്ര​യോ​ഗം മാ​ത്ര​മാ​ണ്. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​റ​ഞ്ഞ​തി​നു ക​ടു​ത്ത പ്ര​യോ​ഗം ത​ന്നെ വേ​ണം. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​സ​ഭ്യ​മ​ല്ല. സി​നി​മാ ഡ​യ​ലോ​ഗ് എ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​മോ? രേ​വ​ന്ത് റെ​ഡ്ഡി​യെ കൊ​ണ്ട് പ​റ​യി​ച്ച​തും ആ​കാം.

മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​വാ​രം രേ​വ​ന്ത് സൂ​ക്ഷി​ച്ചി​ല്ല. മ​റു​പ്ര​തി​ക​ര​ണം സ്വാ​ഭാ​വി​ക​മാ​ണ്. സീ​നി​യ​റാ​യ നേ​താ​വി​നെ കു​റി​ച്ച് പ​രി​ഹാ​സ്യ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Kerala

സി​നി​മ​യും രാ​ഷ്ട്രീ​യ​വും വേ​റെ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം: ഇ.​പി.​ജ​യ​രാ​ജ​ൻ

കൊ​ച്ചി: പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​മ​ർ​ശി​ച്ചും മു​കേ​ഷി​നെ ന്യാ​യീ​ക​രി​ച്ചും സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. മു​കേ​ഷി​ന്‍റേ​ത് നാ​ളു​ക​ൾ​ക്ക് മു​ന്നേ ന​ട​ന്ന സം​ഭ​വ​മാ​ണ്. സി​നി​മ​യും രാ​ഷ്ട്രീ​യ​വും വേ​റെ​യാ​ണ്.

സി​നി​മ​യ്ക്ക് സി​നി​മ​യു​ടേ​താ​യ ചി​ല പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. സി​നി​മ​യും സി​നി​മ ലോ​ക​ത്തു​ള്ള കാ​ര്യ​വും ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ അ​ത് പ​റ​യാം. രാ​ഹു​ലി​ന്‍റെ തെ​റ്റു​ക​ൾ ന്യാ​യീ​ക​രി​ക്കാ​ൻ മു​കേ​ഷി​ന്‍റെ പേ​ര് പ​റ​യു​ക​യാ​ണ്. സി​പി​എം - ബി​ജെ​പി ബ​ന്ധം ആ​രോ​പി​ക്കു​ന്ന​ത് തെ​റ്റ് മ​റ​യ്ക്കാ​നാ​ണ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ന്യാ​യീ​ക​രി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മി​ല്ലെ. വി.​ഡി.​സ​തീ​ശ​ൻ പ​റ​യു​ന്ന നി​ല​പാ​ട​ല്ല സു​ധാ​ക​ര​നും മ​റ്റു​ള്ള​വ​രും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

 

 

Latest News

Corehub Up