രാജപുരം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്ത് ഹാളിൽ പോഷകാഹാര പ്രദർശന മേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.എൽ. റോയ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, പി. ശ്രീവിദ്യ, അംഗങ്ങളായ സി. രേഖ, ഗിരീഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ബി. രമ, സി. രജനി, പി. ആശാലത, റെബിത കണ്ണൻ, കെ.എ. മിനി, ലത വളവിൽ, പി.വി. ജയന്തി, കൗൺസിലർ അനു മാത്യു, എൻഎൻഎം കോ-ഓർഡിനേറ്റർ കെ.ആർ. രശ്മി എന്നിവർ പ്രസംഗിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡയറ്റിഷ്യൻ മൃദുല രാജീവ് പോഷകാഹാര ബോധവത്കരണ ക്ലാസെടുത്തു.