ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്കൂളില്‍ ഇന്നലെ ആരംഭിച്ച സിംബയോസിസ് ശാസ്ത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബഹിരാകാശ ശാസ്ത്രജ്ഞയും നൂറുൽ ഇസ്
നെയ്യാറ്റിൻകര: ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്കൂളിന്റെയും എക്സല്‍ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച സിംബയോസിസ് ശാസ്ത്രപ്രദർശനം നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രദര്‍ശന സമയം. ഇന്നു വൈകുന്നേരത്തെ യോഗത്തോടെ ദ്വിദിന പ്രദർശനം സമാപിക്കും. ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്കൂളിലെ ശ്രദ്ധേയരായ പൂര്‍വ വിദ്യാര്‍ഥികളെ സമാപന സമ്മേളനത്തില്‍ ആദരിക്കും.