x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക പ്ര​തി​ഭ​യ്ക്ക് ആ​ദ​രം

വെബ് ഡെസ്ക്
Published: October 1, 2026 10:39 PM IST | Updated: October 1, 2026 10:39 PM IST

ക​ർ​ഷ​ക​പ്ര​തി​ഭ കോ​ക്കാ​ട്ട് മാ​ത്യു തോ​മ​സി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ കോ​ക്കാ​ട്ട് ഇ​ട​യ്ക്കാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി സാ​ധ്യ​മാ​ക്കു​ന്ന​തി​ന് യ​ത്‌​നി​ച്ച കോ​ക്കാ​ട്ട് മാ​ത്യു തോ​മ​സി​നെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ പു​ര​സ്‌​കാ​ര​വും ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് പ​ഴ​ക്കൂ​ട​യും സ​മ്മാ​നി​ച്ചു.

എ​ലി​ക്കു​ളം ഫാം ​ടൂ​റി​സം ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു കോ​ക്കാ​ട്ട് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​യു​ന്ന​തി​നാ​യി മ​ല്ലി​ക​ശേ​രി അ​മ്പ​ല​വ​യ​ലി​ൽ പ​ത്തു സെ​ന്‍റ് സ്ഥ​ലം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് റെ​സി​ഡ​ൻ​ഷ്യ​ൽ ഡോ​ർ​മെ​ട്രി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫീ​സ് റൂ​മു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ടം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് സം​ഘാ​ട​ക​ർ. ര​ക്ത​ശാ​ലി നെ​ല്ലി​നം, ചെ​റു​ധാ​ന്യ​ങ്ങ​ൾ, എ​ള്ള് എ​ന്നി​വ​യു​ടെ കൃ​ഷി​യും എ​ട്ടേ​ക്ക​ർ പാ​ട​ത്ത് ന​ട​ത്തി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​സി ജ​യിം​സ് ജീ​ര​ക​ത്തി​ൽ, ജോ​ഷി കെ. ​ആ​ന്‍റ​ണി, വി.​ഐ. അ​ബ്ദു​ൾ ക​രീം, ജി​ബി​ൻ എ​സ്. ജോ​ൺ, കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ തുടങ്ങിയവർ പ്രസംഗിച്ചു.

Tags : District News Nattuvishesham Honouring Exemplary Farmer

Recent News

Corehub Up