പ്രതീകാത്മക ചിത്രം
തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സര്‍ഗധ്വനി-2026 കലോത്സവം മൂന്നിന് പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്കൂളില്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ നൂറോളം വിദ്യാലയങ്ങളില്‍നിന്നായി 6,000ത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഒക്ടോബര്‍ 3, 6 ,8, 9, 10 തീയതികളിലായാണ് കലോത്സവം നടക്കുന്നത്. ഒക്ടോബര്‍ എട്ടിനു രാവിലെ 11.30നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ റിഥമിക് ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അരങ്ങേറും.
സികെഎസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 10ന് നടക്കും. സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായിരിക്കും. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കെ.എം. മിജാസ് മുഖ്യപ്രഭാഷണം നടത്തും. സെന്‍ട്രല്‍ കേരള സഹോദയ ജനറല്‍ കണ്‍വീനറും അല്‍ അസ്ഹര്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ നൗഷാദ് കാസിം, സികെഎസ് ജനറല്‍ സെക്രട്ടറി ജൈന പോള്‍ എന്നിവര്‍ പസംഗിക്കും.
വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. കലോത്സവത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10ന് മങ്ങാട്ടുകവലയില്‍ ഫ്ളാഷ് മോബും ആറിന് രാവിലെ10ന് അല്‍ അസ്ഹര്‍ പബ്ലിക് സ്കൂളില്‍ ബാന്‍ഡ് ഡിസ്പ്ലേ മത്സരവും നടക്കും.
പത്രസമ്മേളനത്തില്‍ സികെഎസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ, സെന്‍ട്രല്‍ കേരള സഹോദയ വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് വെട്ടിക്കുഴി, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് കെ.എം. മൂസ, അല്‍ അസ്ഹര്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് കാസിം, വൈസ് പ്രിന്‍സിപ്പല്‍ അരുണ്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags : District News Nattuvishesham Central Kerala Sahodaya Arts Festival