പ്രതീകാത്മക ചിത്രം
തുറവൂർ: മൃതദേഹവുമായി വന്ന ആബുലൻസ് കാറുമായി കൂട്ടി ഇടിച്ചു. മൂന്ന് പേർക്ക് പരുക്ക്. കോടംതുരുത്ത് കണ്ണാട്ട് നികർത്തിൽ മരണപ്പെട്ട അജിമോന്റെ ഭാര്യ രേഖ (42), മകൾ ആര്യ (20 എന്നിവർക്കാണ് പരുക്കേറ്റത്. കൊല്ലം കരിങ്കല്ലൂർ ബൈജു വിലാസത്തിൽ ഗോകുൽ കൃഷ്ണ (28) ആണ് ആബുലൻസ് ഓടിച്ചിരുന്നത്. ഇയാൾക്കും പരുക്കുണ്ട്.തുറവൂർ തൈക്കാട്ടുശ്ശേരി വളമംഗലം റോഡിൽ എസ്എൻഡിപി. ഗുരുമന്ദിരത്തിന് സമീപം വ്യാഴാഴ്ച പുലർച്ചേ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
അപകടം അറിഞ്ഞ് എത്തിയ പൊലിസ് ആബുലൻസും ഡ്രൈവറേയും കസ്റ്റഡിൽ എടുത്തു. ആബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി പഞ്ചായത്ത് അംഗം ബിനുദാസ് പറഞ്ഞു. എയർപോർ ട്ടിൽ പോയ ശേഷം കൂട്ടുകാരെ കാണാൻ തൈക്കാട്ടുശ്ശേരിക്ക് വരുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ റോഡ് ആയതിനാൽ ആബുലൻസ് കണ്ട് റോഡിന്റെ ഒരു വശം ഒതുക്കി കാർ നിർത്തിയിരുന്നു.
നിർത്തിയ കാറിൽ നിയന്ത്രണം തെറ്റിയ അബുലൻസ് വന്ന് ഇടിക്കുകയായിരുന്നു. മുന്നിൽ മറ്റൊരുകാറിൽ പഞ്ചായത്ത് അംഗവും മരിച്ച അജിമോന്റെ മറ്റൊരു മകളും ബന്ധുക്കളും ഉണ്ടായിരുന്നു. തുടക്കം മുതലേ ഡ്രൈവറുടെ പെരുമാറ്റത്തിലും ഡ്രൈവിംഗിലും ഇവർക്ക് സംശയം ഉണ്ടായിരുന്നു.
ആബുലൻസ് പല സ്ഥലങ്ങളിൽ വച്ചും വഴി മാറി സഞ്ചരിച്ചിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്താണ് അവർ ആബുലെൻസിനെ തുറവൂരിൽ എത്തിച്ചത്. അപകടത്തിൽ മൃതദേഹം ഉലഞ്ഞതിനെ തുടർന്ന് രക്തവും മരുന്നും പുറത്തുവന്നു . മരണപ്പെട്ട അജിമോൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയി ലായിരുന്നു. രാത്രി മരിച്ചതിനെ തുടർന്ന് മൃതദേഹം ആബൂലൻസിൽ ഭാര്യയും മകളുമായി തുറവൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത് .
തലക്ക് ക്ഷതം ഏറ്റ ഭാര്യയേയും കൈക്ക് പരുക്കേറ്റ മകളേയും പഞ്ചായത്ത് അംഗത്തിന്റെ കാറിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പച്ചു. ഭാര്യയുടെ തല സമീപത്ത് വച്ചിരുന്ന ഓക്സിജൻ സിലണ്ടറിൽ ഇടിച്ചതിനെ തുടർന്ന് തലക്ക് തുന്നൽ ഇടുകയും ചെയ്തും.പുലർച്ചേ ഇവർ ആശുപത്രി വിട്ട ശേഷമാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്. കുത്തിയതോട് സ്വദേശിയുടെതാണ് കാർ. ആബുലൻസ് ഡ്രൈവർക്കെതിരെ പൊലിസ് കേസ്സെടുത്തു.
Tags : District News Nattuvishesham Three injured ambulance collides with a car