x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ന്‍ സ്‌​കൂ​ളി​ല്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം നാ​ളെ

വെബ് ഡെസ്ക്
Published: October 1, 2026 11:10 PM IST | Updated: October 1, 2026 11:10 PM IST

പ്രതീകാത്മക ചിത്രം

മേ​രി​കു​ളം: മ​രി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു വി​ജ്ഞാ​ന ക്വി​സ് മ​ത്സ​രം നാ​ളെ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ക്കും.
രാ​വി​ലെ 9.45ന് ​മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കു​ള​മ്പ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടോ​ണി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ തോ​മ​സ്, റീ​നാ രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഇ​ന്ത്യാ ച​രി​ത്രം, കേ​ര​ളം, മ​ല​യാ​ള ഭാ​ഷ, വി​ശ്വ​സാ​ഹി​ത്യം, ശാ​സ്ത്രം, ആ​നു​കാ​ലി​കം, കാ​യി​കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 7,000, 5,000 രൂ​പ വീ​തം കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കും.

Tags : District News Nattuvishesham quiz competition

Recent News

Corehub Up