തത്തംപള്ളി സെന്റ് മൈക്കിൾ സ് ഹൈസ്കൂളിലെ സ്നേഹപൂർവം നന്മക്ക് പരിപാടിയിൽ ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ബാലു കെ.അജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടു
ആലപ്പുഴ: ചങ്ങനാശേരി അതിരൂപതാ കോ-ഓർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ നടത്തുന്ന ലഹരി വിരുദ്ധ കത്തുകൾ കുട്ടികൾ, കുട്ടികൾക്കുതന്നെ അയയ്ക്കുന്ന പരിപാടി തത്തംപളളി സെന്റ് മൈക്കിൾസ് സ്കൂളിൽ നടത്തി. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പരിപാടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടത്തുന്നത്.
കുട്ടികൾ ഇൻലന്റിൽ തയാറാക്കിയ കത്തുകൾ അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള മറ്റു സ്കൂളുകളിലെ കുട്ടികളുടെ വിലാസത്തിലാണ് അയയ്ക്കുന്നത്. ലഹരിയുടെ ദുരന്തവശങ്ങളെക്കുറിച്ച് കുട്ടികൾ തന്നെ തങ്ങളുടെ ജീവിതാനുഭവത്തിൽ നിന്നും ചുറ്റുപാടിൽ നിന്നും മനസിലാക്കിയ യാഥാർഥ്യങ്ങളാണ് ഹൃദയസ്പർശിയായ കത്തുകളായത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന തൂഫാൻ ലഹരി വിരുദ്ധ കാമ്പയിനിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.എബിസൺ കുളങ്ങോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോസുകുട്ടി പൂണിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ബാലു കെ.അജിത്ത് കുട്ടികൾ തയാറാക്കിയ കത്ത് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി . പ്രധാനാധ്യാപകൻ ജോസഫ് ചാക്കോ, ബിനു സ്കറിയ, കുര്യാച്ചൻ കെ.ജോർജ്, ജസ്ന ജൻസൻ, ആൻ റോസ് മാർട്ടിൻ, കാതറിൻ തോമസ്, റോമി തോമസ്, അനില തോമസ്, മാസ്റ്റർ മുഹമ്മദ് അദിനാൻ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Snehapoorvam Nanmakku Thathampally