x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി

വെബ് ഡെസ്ക്
Published: October 1, 2026 10:41 PM IST | Updated: October 1, 2026 10:41 PM IST

കു​ന്നും​ഭാ​ഗം-​ടി​ബി റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ന്‍റെ മ​തി​ൽ പൊ​ളി​ച്ചു നീ​ക്കി​യ​പ്പോ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം-​ടി​ബി റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ന്‍റെ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി.

മ​തി​ൽ ഏ​തു സ​മ​യ​ത്തും റോ​ഡി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്ന വി​വ​രം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം നേ​ര​ത്തേ ത​ന്നെ ത​ക​ർ​ന്നു​വീ​ണ നി​ല​യി​ലാ​യി​രു​ന്നു. ശേ​ഷി​ച്ച ഭാ​ഗ​ത്തി​നും ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള മ​തി​ലാ​യ​തി​നാ​ൽ ത​ക​ർ​ന്നു​വീ​ണാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി​യ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

Tags : District News Nattuvishesham wall demolished

Recent News

Corehub Up