x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി ഡി​സി​സി​യു​ടെ സ​മ​രം

വെബ് ഡെസ്ക്
Published: October 1, 2026 10:57 PM IST | Updated: October 1, 2026 10:57 PM IST

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം .

ചെ​റു​തോ​ണി: ബി​ജെ​പി ക്ക് ​അ​നു​കൂ​ല​മാ​യി എ​സ്ഐ​ആ​റി​ലൂ​ടെ വോ​ട്ട​ർ​പ്പ​ട്ടി​ക അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ​ത​ന്നെ കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്ന് കെ​പി​സി​സി​വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ. ഇ​ടു​ക്കി ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​തോ​ണി പാ​ല​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന്എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. സേ​നാ​പ​തി വേ​ണു, അ​ഡ്വ. സി​റി​യ​ക്ക് തോ​മ​സ്, എ​ഫ്. രാ​ജ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham DCC protest Gyanesh Kumar's resignation

Recent News

Corehub Up