x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ളി​റ​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ലാ ക​ള​ക‌്‌ട​റെ നീ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: October 1, 2026 10:49 PM IST | Updated: October 1, 2026 10:49 PM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ മ​നു​ഷ്യ​സ​ഞ്ചാ​ര​വും തോ​ട്ട​ങ്ങ​ളി​ലെ കൃ​ഷി​പ്പ​ണി​ക​ളും നി​രോ​ധി​ച്ചു​കൊ​ണ്ട് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ജ​ന​ദ്രോ​ഹ​പ​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​ാസ​മി​തി.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന വേ​ലി​ക​ളും മ​തി​ലു​ക​ളും ഉ​ൾ​പ്പെ​ടെ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന ഈ ​ര​ണ്ട് ഉ​ത്ത​ര​വു​ക​ളും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​തു​മാ​ണ്.

വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങാ​തെ വ​ന​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ അ​വ​യെ നി​യ​ന്ത്രി​ച്ചു​നി​ർ​ത്തേ​ണ്ട​തു സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട ഭ​ര​ണ​കൂ​ടം ജ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കെ​ന്ന പേ​രി​ൽ മൃ​ഗ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​സം​ഗ​ത മ​ല​യോ​ര ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ ഇ​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ ജ​ന​ത്തി​ന് മ​ഹാ​ദു​ര​ന്ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​വു​ക​ൾ​ക്കു പി​ന്നി​ലു​ള്ള ഗൂ​ഢ​ല​ക്ഷ്യം സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണം. ഈ ​ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വ​നം​മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും തു​ട​ർ​ച്ച​യാ​യ ഇ​ത്ത​രം ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​റെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്ര​യി​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ല്‍, ഡെ​യ്സി ജോ​ർ​ജു​കു​ട്ടി, ജോ​ബി ക​ല്ലൂ​രാ​ത്ത്, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, സി​നി ജി​ബു നീ​റ​നാ​കു​ന്നേ​ൽ, ജാ​ൻ​സി മാ​ത്യു തു​ണ്ട​ത്തി​ൽ, ബി​ജു ശൗ​ര്യാം​കു​ഴി, അ​നി​ത ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ ഗി​ച്ചു.

ക​ള​ക്ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ്: യൂ​ത്ത്ഫ്ര​ണ്ട്-​എം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

ഇ​ടു​ക്കി: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും സ​മ​ര പ്ര​ഖ്യാ​പ​ന പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി.
വ​ന​പ്ര​ദേ​ശ​ത്തോ​ട് ചേ​ര്‍​ന്നു താ​മ​സി​ക്കു​ന്ന​വ​ര്‍ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന ജി​ല്ലാ ക​ള​ക്‌​ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ചെ​റു​തോ​ണി​യി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​വും ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പൊ​ടി​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ജോ ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജോ​സ് കു​ഴി​ക​ണ്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ത്ത് ഫ്ര​ണ്ട്-​എം നേ​താ​ക്ക​ളാ​യ വി​പി​ന്‍ സി. ​അ​ഗ​സ്റ്റി​ന്‍, ആ​ല്‍​ബി​ന്‍ വ​റ​പോ​ള, പ്രി​ന്‍റോ ചെ​റി​യാ​ന്‍, ബ്രീ​സ് മു​ള്ളൂ​ര്‍, ജോ​മ​റ്റ് ഇ​ളം​തു​രു​ത്തി​യി​ല്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

Tags : District News Nattuvishesham Catholic Congress

Recent News

Corehub Up