x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂറോപ്പ് വിദ്യാഭ്യാസ പ്രദർശനം 25ന് കൊച്ചിയിൽ


Published: April 22, 2026 04:55 AM IST | Updated: April 22, 2026 04:55 AM IST

കൊ​​ച്ചി: യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ ഉ​​പ​​രി​​പ​​ഠ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​വുമാ​​യി സാ​​ന്‍റാ​​മോ​​ണി​​ക്ക സ്റ്റ​​ഡി അ​​ബ്രോ​​ഡ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന യൂ​​റോ​​പ്പ് വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​നം 25ന് ​​എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ക്കും. മ​​റൈ​​ൻ ഡ്രൈ​​വി​​ലെ വി​​വാ​​ന്‍റ എ​​റ​​ണാ​​കു​​ളം ഹോ​​ട്ട​​ലി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ​​യാ​​ണ് പ്ര​​ദ​​ർ​​ശം.

ജ​​ർ​​മ​​നി, ഫ്രാ​​ൻ​​സ്, അ​​യ​​ർ​​ല​​ൻ​​ഡ്, ഹം​​ഗ​​റി, നെ​​ത​​ർ​​ല​​ൻ​​ഡ്‌​​സ്‌, സ്വീ​​ഡ​​ൻ, ഫി​​ൻ​​ലാ​​ൻ​​ഡ്, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ, മാ​​ൾ​​ട്ട, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ​​യും കോ​​ള​​ജു​​ക​​ളു​​ടെ​​യും ഔ​​ദ്യോ​​ഗി​​ക പ്ര​​തി​​നി​​ധി​​ക​​ൾ നേ​​രി​​ട്ട് പ​​ങ്കെ​​ടു​​ക്കും. സ്റ്റ​​ഡി ഇ​​ൻ ഓ​​സ്ട്രി​​യ പ്ര​​ത്യേ​​ക ഡെ​​സ്കും ഉ​​ണ്ടാ​​യി​​രി​​ക്കും. ട്യൂ​​ഷ​​ൻ ഫീ​​സി​​ല്ലാ​​ത്ത​​തും കു​​റ​​ഞ്ഞ ഫീ​​സി​​ലു​​മു​​ള്ള കോ​​ഴ്സു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

പ്ര​​തി​​വ​​ർ​​ഷം ഒ​​രു​​ല​​ക്ഷം രൂ​​പ ട്യൂ​​ഷ​​ൻ ഫീ​​സി​​ൽ തു​​ട​​ങ്ങു​​ന്ന കോ​​ഴ്സു​​ക​​ൾ ‌ഫ്രാ​​ൻ​​സി​​ൽ സ്റ്റൈ​​പ്പെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന ആ​​ൾ​​ട്ട​​ർ​​ന​​ൻ​​സ് സ്റ്റ​​ഡി കം ​​വ​​ർ​​ക്ക് അ​​പ്ര​​ന്‍റീ​​സ് പ്രോ​​ഗ്രാ​​മു​​ക​​ൾ, ഇ​​റ്റ​​ലി​​യി​​ൽ സ്റ്റൈ​​പ്പ​​ന്‍റോ​​ടെ സൗ​​ജ​​ന്യ പ​​ഠ​​നം സാ​​ധ്യ​​മാ​​കു​​ന്ന ഡി​​എ​​സ്‌​​യു സ്കോ​​ള​​ർ​​ഷി​​പ്പ്, ജ​​ർ​​മ​​നി ഓ​​സ്‌​​ബി​​ൽ​​ഡം​​ഗ് പ്രോ​​ഗ്രാ​​മു​​ക​​ൾ, 50 ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​ർ​​ക്ക് പോ​​ലും അ​​ഡ്മി​​ഷ​​ൻ സാ​​ധ്യ​​മാ​​കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് കോ​​ഴ്സു​​ക​​ൾ​​ക്ക് റി​​സ​​ൾ​​ട്ടി​​നാ​​യി കാ​​ത്തി​​രി​​ക്കാ​​തെ ത​​ന്നെ പ്ര​​ഡി​​ക്ട​​ഡ് സ്കോ​​ർ ഉ​​പ​​യോ​​ഗി​​ച്ച് അ​​ഡ്മി​​ഷ​​ൻ നേ​​ടാം .

സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ, വീ​​സ പ്രോ​​സ​​സിം​​ഗ്, ക​​രി​​യ​​ർ സാ​​ധ്യ​​ത​​ക​​ൾ

തുടങ്ങിയവയെക്കുറിച്ച് വി​​ദ​​ഗ്ധ​​ർ ന​​യി​​ക്കു​​ന്ന സെ​​മി​​നാ​​റി ലൂ​​ടെ വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കും. പ്ര​​മു​​ഖ ബാ​​ങ്കു​​ക​​ളു​​ടെ വാ​​യ്‌​​പാ ഡെ​​സ്കും പ്ര​​ഫൈ​​ൽ അ​​സ​​സ്മെ​​ന്‍റ് ഡെ​​സ്കും ഉ​​ണ്ടാ​​കും. പ്ര​​ഫൈ​​ൽ അ​​സ​​സ്മെ​​ന്‍റ്, സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ നേ​​ടാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ക്കാ​​ദ​​മി​​ക് രേ​​ഖ​​ക​​ളും പാ​​സ്‌​​പോ​​ർ​​ട്ട് പ​​ക​​ർ​​പ്പും ക​​രു​​ത​​ണം. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യം.


പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ www.santamonicaedu.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്റ്റ​​ർ ചെ​​യ്താ​​ൽ ഇ ​​മെ​​യി​​ൽ വ​​ഴി ല​​ഭി​​ക്കു​​ന്ന എ​​ൻ​​ട്രി പാ​​സ് ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വേ​​ശ​​നം നേ​​ടാം. സ്പോ​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ സൗ​​ക​​ര്യ​​വു​​മു​​ണ്ട്. ഫോ​​ൺ: 0484 4150999, 9645222999.

Tags : Europe Education Exhibition

Recent News

Corehub Up