Kerala
കണ്ണൂർ: പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ജന്മനാടായ കണ്ണൂരിലെ മമ്പറത്ത് സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമർശവുമില്ല.
കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണ്. ഇടതുപക്ഷം അധികാരത്തിലെത്തിയത് ആഗോളതലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു. വലതുപക്ഷത്തിനു തുടർഭരണം അംഗീകരിക്കാനായില്ല. തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.
ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് സർക്കാരുകൾ ഇടയ്ക്കിടെ മാറണമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. സിപിഎമ്മിന്റെ പ്രവർത്തനം കളങ്കരഹിതമാണ്. ഏതു കടന്നാക്രമണങ്ങളെയും ഒന്നിച്ച് നേരിടണമെന്നും പിണറായി പറഞ്ഞു.
National
ന്യൂഡൽഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു.
സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്.
എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
Kerala
നെടുമങ്ങാട്: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ആധുനിക കേരളത്തിന് അപമാനമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉഴമലയ്ക്കലിലെ നിതിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. നിതിന്റെ സഞ്ചയന ദിവസം പോലും പ്രതികളെ പിടികൂടാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കാമ്പസുകളിൽ കുട്ടികൾ വിവേചനം നേരിടേണ്ടി വരുന്നത് നാം അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഈ കേസിൽ വലിയ ഉദാസീനതയുണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാമ്പസുകളിലെ ഹരാസ്മെന്റുകൾ തടയാൻ നിലവിലുള്ള സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കമ്മിറ്റികൾ ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യമില്ല, അവയുടെ പ്രവർത്തനം ഉറപ്പാക്കണം. ആന്റി റാഗിംഗിന്റെ ഭാഗമായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശക്തമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരണം. കാമ്പസിനുള്ളിലെ വിവേചനങ്ങൾക്കെതിരെ വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
Leader Page
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റിപ്പോർട്ടുകൾ പലപ്പോഴും മതേതരത്വത്തിന്റെ മൂല്യങ്ങളെയും ഒരു ജനാധിപത്യ സമൂഹത്തിൽ അതിന്റെ അപര്യാപ്തതയുടെ അപകടത്തെയും കുറിച്ചുള്ള പ്രഭാഷണങ്ങളാണ്.
അതോടൊപ്പം ഒരു സ്ഥാനാർഥിയുടെ പാർട്ടിയിൽ രേഖപ്പെടുത്തിയ ചരിത്രസംഭവങ്ങളുടെ തിളക്കമാർന്ന ഉദാഹരണവും എതിരാളിയുടെ പാർട്ടിയിൽ അത്തരം മഹത്വത്തിന്റെ അഭാവവും. തുടർന്ന് സ്ഥാനാർഥിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും വിശേഷണങ്ങൾ ചരിത്രപരമായ ശൈലിയിലും ഭൂമിശാസ്ത്രപരമായ സ്ഥാനത്തും നന്നായി അവതരിപ്പിച്ചു. അതോടൊപ്പം, മണ്ഡലത്തിന്റെയും അതിന്റെ സമുദായത്തിന്റെയും നേട്ടത്തിനായി അദ്ദേഹത്തിന്റെ മികച്ച വിജയത്തിലേക്ക് വോട്ട് ചെയ്യുന്നതിന്റെ ഗുണങ്ങളും സാധാരണയായി ഉണ്ടാകും.
കൂടാതെ, പ്രദേശത്തിന്റെ വികസനവും പ്രതാപവും ധാർമികതയും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മികച്ചതാക്കും. മികച്ച വാഗ്ദാനങ്ങൾക്കും ഉറപ്പുനല്കിയ പദ്ധതികളുടെ നടത്തിപ്പിനും പേരുകേട്ട പാർട്ടിയുടെ മികച്ച പ്രസംഗകർ പ്രചാരണ ദിവസങ്ങളിൽ വേദിയിലുണ്ടാകും.
വോട്ടർമാരുടെ ഏറ്റവും ജനപ്രിയമായ ആവശ്യത്തിനായിരിക്കും പ്രധാന ഊന്നൽ. ഇത് നിലമ്പൂരിന്റെ കാര്യത്തിൽ മതേതരത്വമാണ്. മുന്പും ഇപ്പോഴും ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഒപ്പം, തീർച്ചയായും സമൂഹത്തിന്റെ ഉപവിഭജനവും ശിഥിലീകരണവും. അതെ, എല്ലാ ജാതികളും മതങ്ങളും സ്ഥാനാർഥിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും മുൻഗണനയായി ഉയർത്തിക്കാട്ടുന്നു. ഉചിതമായി അവതരിപ്പിക്കപ്പെടുന്ന പ്രകടനപത്രിക മണ്ഡലത്തിലെ എല്ലാവർക്കും ആകർഷകമായിരിക്കണം. കൂടുതൽ വാഗ്ദാനങ്ങൾ ചേർക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉണ്ടായിരിക്കണം. അങ്ങനെ പ്രചാരണം സാഹിത്യപരമായ യോഗ്യതയുള്ളതും ആവർത്തിക്കാത്തതും, രസകരമായ സംഭവങ്ങളും അനുഭവങ്ങളും വിജയഗാഥകളും നിറഞ്ഞതും ശോഭനമായ ഭാവിയുടെ സൂചന നൽകുന്നതുമാകണം.
നിലമ്പൂരിന്റെ കാര്യത്തിൽ, എല്ലാ ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരിക്കണം എന്നതിനാണ് മുൻഗണന. അവരുടെ പിന്തുണ സാധാരണയായി തെരഞ്ഞെടുപ്പ് വിജയത്തിന്റെ സംഖ്യാബലം വർധിപ്പിക്കുന്നു എന്നതാണു പതിവ്. അതോടൊപ്പം മതേതരത്വത്തിന്റെ മൂല്യങ്ങൾക്കും നേട്ടങ്ങൾക്കും അമിതപ്രാധാന്യം നല്കുകയും, പ്രചാരണ പ്രസംഗങ്ങളിലുടനീളം ആവർത്തിക്കുകയും ചെയ്യുന്നു.
നിലമ്പൂരിലെ ഒരു പ്രധാന കാര്യം, മണ്ഡലം സന്ദർശിച്ച നേതാക്കൾ വോട്ടർമാരുടെ മനസിനെയും ചിന്തയെയും സ്വാധീനിക്കാൻ കഴിയുന്ന നല്ല പ്രഭാഷകരായിരുന്നു എന്നതാണ്. കേരള മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പിസിസി പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരോടൊപ്പം പ്രധാനപ്പെട്ട പ്രാദേശിക നേതാക്കളും ഇടകലർന്ന് പ്രദേശത്തെ ആയിരക്കണക്കിനാളുകളെ ആകർഷിക്കുന്നു.
ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോൾ, പലരും അത്തരം പ്രചാരണങ്ങൾ പിന്തുടരുന്നു. ലഘുലേഖകളുമായി വീടുകൾ സന്ദർശിക്കുന്നു. സ്ഥാനാർഥിക്കും പാർട്ടിക്കും സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരെ പ്രീതിപ്പെടുത്താൻ ചിലർ ബക്കറ്റുകളുമായും വീടുകളിലെത്തുന്നു.
നിലമ്പൂരിൽ പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയകൗശലം നിറഞ്ഞ പ്രസംഗത്തിൽ, ജമാഅത്തെ ഇസ്ലാമിയുടെ (ജെഇഐ) രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിന് യുഡിഎഫിനെ ആക്രമിച്ചു. എൽഡിഎഫിനെ എതിർക്കുന്ന ആരുമായും യുഡിഎഫ് കൂട്ടുകൂടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അത് സമൂഹത്തിന് എന്ത് അപകടമുണ്ടാക്കിയാലും അവർക്ക് വിരോധമില്ല. എൽഡിഎഫിനുള്ള വർധിച്ചുവരുന്ന പിന്തുണയിൽ അസ്വസ്ഥരായ കോൺഗ്രസും യുഡിഎഫും അവരുടെ മുൻ നിലപാടുകൾ ഉപേക്ഷിച്ചു.
മുസ്ലിംലീഗ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് കോൺഗ്രസ് നേതൃത്വം നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തിൽ പാർട്ടി മുൻ നിലപാട് ഉപേക്ഷിക്കാൻ കാരണമെന്താണ്? “ഒമ്പതു വർഷമായി അവർ അധികാരത്തിലില്ല, അതുകൊണ്ടിപ്പോൾ അവർ വോട്ടിനായി ആരുമായും കൈകോർക്കാൻ തയാറായിരിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേമ പെൻഷനുകളുടെ വിതരണം എൽഡിഎഫ് സർക്കാർ കൈക്കൂലിയായി മാറ്റാൻ ശ്രമിക്കുകയാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയ്ക്കെതിരേ വിജയൻ ശക്തമായി പ്രതികരിച്ചു. “എന്തൊരു പാപ്പരത്തമാണിത്? കോൺഗ്രസിന്റെ ദരിദ്രവിരുദ്ധ മനോഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളുമായി മുന്നോട്ടു പോകുകയും ഉചിതമായ സമയത്ത് തുക വിതരണം ചെയ്യുകയും ചെയ്യും.” മാസങ്ങളോളം കുടിശിക വരുത്തി തെരഞ്ഞെടുപ്പ് കാലത്ത് പെന്ഷന് വിതരണം ചെയ്തതിനെയാണ് താന് വിമർശിച്ചതെന്ന് കെ.സി. വേണുഗോപാൽ എംപി മുഖ്യമന്ത്രിക്ക് മറുപടി നൽകുകയും ചെയ്തു.
മുൻ ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ പി.വി. അൻവർ തന്റെ നിലപാട് മൂലം അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പാണിതെന്നത് സൂചിപ്പിച്ചുകൊണ്ട് പിണറായി വിജയൻ തന്റെ ‘വഞ്ചന’ പരാമർശങ്ങൾ ആവർത്തിച്ചു.
നിലമ്പൂർ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ, രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു. അതോടെ വോട്ടർമാർ വിഭജിക്കപ്പെട്ടിരിക്കുന്നു. സാധ്യതകൾ അനേകമാണ്. മതേതരത്വത്തിന്റെ മഹത്വത്തിനും അതിന്റെ പോരായ്മയുടെ അപകടങ്ങൾക്കും ഇടയിൽ പരിമിതപ്പെടുത്തിയിട്ടില്ല.