Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falls

Idukki

ഇ​ട​തു​ഭ​ര​ണം വീ​ണു; പ്ര​ദീ​പ് താ​ടി​യും മു​ടി​യും മു​റി​ച്ചു

തൊ​ടു​പു​ഴ: ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​ക്കുംവ​രെ താ​ടി​യും മു​ടി​യും മു​റി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്ത യു​വാ​വ് ഒ​ടു​വി​ൽ മു​ടി മു​റി​ച്ചു. തൊ​ടു​പു​ഴ നെ​യ്യ​ശേ​രി കാ​ഞ്ഞി​ര​ക്കു​ഴി​യി​ല്‍ കെ.​കെ. പ്ര​ദീ​പാ​ണ് (40) ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​ത് ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

2018ല്‍ ​ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​ദീ​പ് താ​ടി​യും മു​ടി​യും വ​ള​ർ​ത്തി പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ത​ന്‍റെ ഓ​ട്ടോ​യി​ല്‍ കേ​ര​ള​ത്തി​ലെ​മ്പാ​ടും സ​ഞ്ച​രി​ച്ച് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ ഒ​രു​മി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ന​ട​ന്ന നാ​മ​ജ​പ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും സ​മ​ര​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി.

ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​ച്ച​തി​ന്‍റെ 16-ാം നാ​ളാ​യ ഇ​ന്ന​ലെ താ​ടി​യും മു​ടി​യും മു​റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പ്ര​ദീ​പ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​ർ​ക്ക് പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന പ്ര​ദീ​പ് പി​താ​വി​ന് സു​ഖ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്.

മ​നഃ​സാ​ക്ഷി എ​ന്ന പേ​രി​ല്‍ ക​വി​താ സ​മാ​ഹാ​ര​വും പ്ര​ദീ​പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ സു​ധാ​ക​ര​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് താ​നെ​ന്നും ഈ ​യു​വാ​വ് പ​റ​യു​ന്നു.

Latest News

Corehub Up