Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gathering

Thiruvananthapuram

ഗ​ണേ​ശോ​ത്സ​വ സാം​സ്കാ​രി​ക സ​മ്മേ​ള​നം

നെ​ടു​മ​ങ്ങാ​ട്: ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഗ​ണേ​ശോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക​ച്ചേ​രി​ന​ട​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ട്ര​സ്റ്റ് പ്ര​സി​ഡ​ണ്ട് ക​രി​പ്പൂ​ര് പ്രേ​മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര സീ​രി​യ​ൽ താ​രം ഡോ. ​ദി​വ്യ നാ​യ​ർ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. ട്ര​സ്റ്റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. പേ​രൂ​ർ​ക്ക​ട ഹ​രി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കാ​യി​പ്പാ​ടി രാ​ജേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ണ്ണാ​രം​കോ​ട് രാ​ജേ​ഷ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​അ​ർ​ജു​ന​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. തു​ള​സി​ദാ​സ്, അ​ഡ്വ. ല​ക്ഷ്മി മോ​ഹ​ൻ, ട്ര​സ്റ്റ് സം​സ്ഥാ​ന സ​മി​തി അം​ഗം ശാ​സ്ത​മം​ഗ​ലം ഹ​രി, ബി​ജെ​പി സൗ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു ഈ ​വ​ർ​ഷ​ത്തെ ഗ​ണേ​ശോ​ത്സ​വ​പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു ഈ ​മാ​സം 16ന് ​ശ​ങ്കു​മു​ഖം ആ​റാ​ട്ടു​ക​ട​വി​ൽ വി​ഗ്ര​ഹ നി​മ​ഞ്ജ​നം ന​ട​ക്കും.

District News

സ്നേ​ഹ​സ്പ​ർ​ശം കു​ടും​ബ​സം​ഗ​മം

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ​യും സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ്നേ​ഹ​സ്പ​ർ​ശം 2026 കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​ജോ​ജോ ജോ​ൺ സ​ന്ദേ​ശം ന​ൽ​കി. റോ​ട്ട​റി ക്ല​ബ് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഫാ. ​ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സി. ഭാ​സ്ക​ര​ൻ പ്ര​സം​ഗി​ച്ചു.

പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ രം​ഗ​ത്ത് രോ​ഗി​ക​ൾ​ക്ക് മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​തു​ര ചി​കി​ത്സാ​രം​ഗ​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Latest News

Corehub Up