Kerala
കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകര്ക്കാന് സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോര്ജ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില് പുതുതായി നിര്മിച്ച ഒപി ആന്ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോര്ജ് കുറ്റപ്പെടുത്തി. കേരളത്തിലെ സ്വകാര്യ ആശുപത്രികള് മിക്കവയും വിദേശ കമ്പനികള് ഏറ്റെടുത്തുകഴിഞ്ഞു.
വിദേശത്ത് ആശുപത്രികള് നടത്തുന്ന കമ്പനികളല്ല, മറിച്ച് മരുന്നുകമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ഉം 90 ഉം ശതമാനം ഓഹരികള് കൈവശപ്പെടുത്തിയിട്ടുള്ളത്. ഇവര് മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കില് കേരളത്തിലെ സര്ക്കാര് ആരോഗ്യ മേഖല തകരണം. ഇതു മുന്നില്കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
District News
കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോർജ്.കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾ മിക്കവയും വിദേശ കമ്പനികൾ ഏറ്റെടുത്ത് കഴിഞ്ഞു. വിദേശത്ത് ആശുപത്രികൾ നടത്തുന്ന കമ്പനികളല്ല മറിച്ച് മരുന്ന് കമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ളം 90 ഉം ശതമാനം ഓഹരികൾ കൈവശപ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു കിടക്കക്ക് ഒന്നരകോടി വില നൽകിയ ഇത്തരം കമ്പനികൾ കേരളത്തിലെ ആശുപത്രികളിലെ ഒരു കിടക്കകൾക്ക് 2.5 കോടി വരെ ചെലവാക്കിയിട്ടുണ്ട്. ഇവർ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കിൽ കേരളത്തിലെ സർക്കാർ ആരോഗ്യ മേഖല തകരണം. ഇതു മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ജില്ലാ പഞ്ചായത്തംഗം സവിത അജയകുമാർ, ഡിഎംഒ ഡോ.എൽ.അനിതാ കുമാരി, മെഡിക്കൽ സൂപ്രണ്ട് ഡോ.നിധീഷ് ഐസക് സാമുവേൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്കായി ദീര്ഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നതെന്ന് ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.
അഞ്ചു വര്ഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ബയോഫാര്മ ശക്തി പദ്ധതി, ഗവേഷണം, ഉത്പാദനം, നിയന്ത്രണശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സാമാര്ഗങ്ങള് സാധ്യമാക്കും. ഒരു ലക്ഷം അലൈഡ് ഹെല്ത്ത് പ്രഫഷണലുകളെയും ഒന്നര ലക്ഷം കെയര്ഗിവര്മാരെയും വാര്ത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്.
17 ഗുരുതര കാന്സര് മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് ആശ്വാസമാകും. മെഡിക്കല് ടൂറിസം, മാനസിക ഡിജിറ്റല് ആരോഗ്യ സേവനങ്ങള് എന്നിവയിലൂന്നിയുള്ള ഈ നീക്കങ്ങള് ഇന്ത്യയെ ആഗോളതലത്തില് വിശ്വസനീയമായ ഒരു ആരോഗ്യകേന്ദ്രമാക്കി മാറ്റും-ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: കേരളത്തിലെ ആരോഗ്യ രംഗത്തെ ഉന്നമനത്തിന് ഊന്നല് നല്കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് വി.പി.എസ്. ലേക്ഷോര് ഹോസ്പിറ്റല് എംഡി എസ്.കെ. അബ്ദുള്ള.
വൈദ്യശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതിവിഹിതം വര്ധിപ്പിച്ചത് സ്വാഗതാര്ഹമാണ്.
താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതി അഭിനന്ദനാര്ഹമാണെന്നും അദ്ദേഹം പ്രസ്താവനയില് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.
കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.
ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്തെ ദുരവസ്ഥ ഒരിക്കല്കൂടി വെളിപ്പെടുത്തുന്നതാണ് കൊല്ലം പത്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കല് കോളജില് മരണമടഞ്ഞ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്ക്കാര് ആശുപത്രിയില് എത്തുന്ന രോഗിക്ക് മരണമൊഴി നല്കേണ്ടിവരുന്നത് ഗുരുതരസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.