x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സിസ്റ്റം' ശരിയാക്കും: ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം ബ്യൂറോ
Published: May 19, 2026 12:13 PM IST | Updated: May 19, 2026 12:13 PM IST

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് എന്ന സിസ്റ്റം ശരിയാക്കുമെന്നും ഉദ്യോഗസ്ഥരെ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനായി കർശന നടപടികൾ സ്വീകരിക്കും. ഡോക്ടർമാരുടെ കുറവ് നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ഒരിക്കലും വട്ടിയൂർക്കാവ് മണ്ഡലം വിട്ടു പോകില്ല. വടകരയിലേക്ക് താൻ പോകേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും ഇനി ഒരു പരീക്ഷണത്തിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല സ്വർണക്കൊള്ളയിൽ കൊള്ളക്കാർക്ക് തിരിച്ചടി കിട്ടി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനെ മാറ്റേണ്ടതില്ല. ദേവസ്വം വകുപ്പിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags : Minister K. Muraleedharan health sector

Recent News

Corehub Up